LiveTV

Live

Entertainment

വിവാദങ്ങള്‍ക്കിടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഷെയ്നിന്‍റെ പെരുന്നാള്‍ പാട്ടെത്തി 

താഴ്‌വാരങ്ങള്‍ എന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്, കാഴ്ച്ചക്കാരെ വിസ്മയിക്കുന്നതാണ് ഷെയ്‌നിന്‍റെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍

വിവാദങ്ങള്‍ക്കിടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഷെയ്നിന്‍റെ പെരുന്നാള്‍ പാട്ടെത്തി 

ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം വലിയ പെരുന്നാളിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. താഴ്‌വാരങ്ങള്‍ എന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. കാഴ്ച്ചക്കാരെ വിസ്മയിക്കുന്നതാണ് ഷെയ്‌നിന്‍റെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍. ഫോര്‍ട്ട് കൊച്ചി- മട്ടാഞ്ചേരി ഭാഗത്തു ജീവിക്കുന്ന ഒരു പിടി ആളുകളുടേയും അവരുടെ ഇടയിലെ സങ്കീര്‍ണമായ ബന്ധങ്ങളുടെയും അവരുടെ ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളുടേയും കഥയാണ് ചിത്രം പറയുന്നത്.

അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. നവാഗതനായ ഡിമല്‍ ഡെന്നിസാണ് വലിയ പെരുന്നാളിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഡിമലിനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക് മൗണ്ടെയിന്‍ സിനിമാസിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്.

ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ലിറിക്കല്‍ ഗാനത്തിനും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്. ഹിമിക ബോസാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സുരേഷ് രാജന്‍. ഈ മാസം 20 ന് ചിത്രം തിയേറ്ററുകളിലെത്തും.