LiveTV

Live

Entertainment

കലാകാരന്മാർക്ക് ഉറങ്ങാനുള്ള സമയം കൊടുക്കണം, ഈഗോ പ്രശ്നമായെടുക്കേണ്ട: എ.കെ ബാലന്‍

ഭാവിയുള്ള കലാകാരനല്ലേ. ബഹിഷ്കരിച്ചാല്‍ അയാളുടെ ഭാവിയെയല്ലേ ബാധിക്കുകയെന്നും മന്ത്രി

കലാകാരന്മാർക്ക് ഉറങ്ങാനുള്ള സമയം കൊടുക്കണം, ഈഗോ പ്രശ്നമായെടുക്കേണ്ട: എ.കെ ബാലന്‍

നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം സർക്കാർ ഇടപെടേണ്ട ഗുരുതരമായ പ്രശ്നമായി തോന്നുന്നില്ലെന്ന് മന്ത്രി എ.കെ ബാലന്‍. സിനിമാ സംഘടനകൾക്ക് തന്നെ പ്രശ്നം പരിഹരിക്കാൻ കഴിയും. ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണനുമായി സംസാരിച്ചു. അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിന് കുറിപ്പ് നല്‍കുമെന്നും എ.കെ ബാലന്‍ പറഞ്ഞു.

മനോരോഗികളെന്ന് വിളിക്കുന്നയാളുമായി എന്ത് ചർച്ചയെന്ന് നിര്‍മാതാക്കള്‍
Also Read

മനോരോഗികളെന്ന് വിളിക്കുന്നയാളുമായി എന്ത് ചർച്ചയെന്ന് നിര്‍മാതാക്കള്‍

കലാകാരന്മാർക്ക് ഉറങ്ങാനുള്ള സമയം കൊടുക്കണം. വ്യായാമവും ഉറക്കവും ഭക്ഷണവും കലാകാരന്മാര്‍ക്കില്ലെങ്കില്‍ തലച്ചോറിനെ ബാധിക്കും. 22 വയസ്സല്ലേയുള്ളൂ. ഈഗോ പ്രശ്നമായി ആരും എടുക്കേണ്ട. ഭാവിയുള്ള കലാകാരനല്ലേ. ബഹിഷ്കരിച്ചാല്‍ അയാളുടെ ഭാവിയെയല്ലേ ബാധിക്കുകയെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം നിര്‍മാതാക്കള്‍ നിലപാട് കടുപ്പിക്കുകയാണ്. ഷെയിന്‍ നിഗവുമായി ഇനി ചർച്ചക്ക് പ്രസക്തിയില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു. നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുന്നയാളുമായി എന്ത് ചർച്ച ചെയ്യാനാണ്? ഷെയിനുമായി മുമ്പും പല തവണ ചർച്ച നടത്തിയതാണെന്നും രഞ്ജിത്ത് തിരുവനന്തപുരത്ത് പറഞ്ഞു.

ഷെയ്ന്‍ നിഗത്തിന്‍റെ വിലക്ക്; അമ്മയും ഫെഫ്കയും ചര്‍ച്ചയില്‍ നിന്നും പിന്മാറി
Also Read

ഷെയ്ന്‍ നിഗത്തിന്‍റെ വിലക്ക്; അമ്മയും ഫെഫ്കയും ചര്‍ച്ചയില്‍ നിന്നും പിന്മാറി

ഷെയിനും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചിരുന്നു. കൊച്ചിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും അമ്മ ഭാരവാഹികളും ചർച്ചയും നടത്തി. ഇതിനിടയിലാണ് ഷെയ്നിന്റെ പ്രതികരണം വരുന്നത്. ഷെയിന്‍ മന്ത്രി എ.കെ ബാലനുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ല എന്ന നിലപാടും സംഘടനകള്‍ക്കുണ്ട്. തുടങ്ങിവെച്ച ചർച്ചകളില്‍ നിന്നും പിൻവാങ്ങാനാണ് സംഘടനകളുടെ തീരുമാനം.