LiveTV

Live

Entertainment

സിനിമയിൽ എത്ര വലിയ ആളാണെങ്കിലും വന്ന വഴി മറക്കരുതെന്ന് അപ്പാനി ശരത്

എന്റെ കാര്യം പറയുകയാണെങ്കിൽ എവിടെ ചെന്നാലും ആളുകൾ വിശേഷങ്ങൾ ചോദിക്കാറുണ്ട്

 സിനിമയിൽ എത്ര വലിയ ആളാണെങ്കിലും വന്ന വഴി മറക്കരുതെന്ന് അപ്പാനി ശരത്

അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് അപ്പാനി ശരത്. ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന ശരത് ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. കോണ്ടസ എന്ന ചിത്രത്തിലൂടെ നായകനായും ശരത് തിളങ്ങി. സിനിമയിൽ എത്ര വലിയ ആളാണെങ്കിലും വന്ന വഴി നമ്മൾ ഒരിക്കലും മറക്കാൻ പാടില്ല. നമുക്ക് വേണ്ടി പലരും കാശ് മുടക്കുന്നു. ആ സ്നേഹം നമ്മൾ തിരിച്ചും കാണേണ്ടേയെന്ന് അപ്പാനി ശരത് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

 പാര്‍വതീ..നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നു, അസൂയപ്പെടുത്തുന്നു; അപ്പാനി ശരതിന്റെ കുറിപ്പ്
Also Read

പാര്‍വതീ..നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നു, അസൂയപ്പെടുത്തുന്നു; അപ്പാനി ശരതിന്റെ കുറിപ്പ്

‘എന്റെ കാര്യം പറയുകയാണെങ്കിൽ എവിടെ ചെന്നാലും ആളുകൾ വിശേഷങ്ങൾ ചോദിക്കാറുണ്ട്. അവർ നമുക്ക് തരുന്ന ആ സ്നേഹം വളരെ ആത്മാർത്ഥമായിട്ട് തന്നെയാണ് എനിക്ക് തോന്നാറുള്ളത്. ഒരു പരിചയവുമില്ലാത്ത നമുക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുണ്ട്. നമുക്ക് വേണ്ടി അവർ പ്രമോഷൻ ചെയ്യുന്നു. അവരുടെ കാശ് ചെലവാക്കി നമ്മുടെ സിനിമ കാണുന്നു. ഒന്നാലോചിക്കുമ്പോൾ ഇങ്ങനെയൊക്കെയുള്ളത് വലിയ സംഭവമാണ്. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. അങ്ങനെയൊരു സ്നേഹം കിട്ടുമ്പോൾ നമ്മളും തിരിച്ചത് കൊടുക്കണം. ആൾക്കാർ സെൽഫി എടുക്കാൻ വരുമ്പോൾ ഞാൻ നിൽക്കും. നമ്മുടെ സിനിമ രണ്ടര മണിക്കൂർ ആളുകൾ മെനക്കെട്ടിരുന്ന് കാണുമ്പോൾ നമ്മൾ അത്രയെങ്കിലും ചെയ്യേണ്ടേ. അവരുടെ കാശല്ലേ ചേട്ടാ. അവർക്ക് ഇഷ്ടമുള്ളത് മാത്രമേ ചെയ്യൂ എന്നല്ല. എത്ര വലിയ ആൾക്കാരായാലും വന്ന വഴി മറക്കാതിരിക്കുക’-അപ്പാനി ശരത് പറഞ്ഞു’.

അപ്പാനി ഇനി ശങ്കര്‍; ഓട്ടോ ശങ്കര്‍
Also Read

അപ്പാനി ഇനി ശങ്കര്‍; ഓട്ടോ ശങ്കര്‍

 ജിമിക്കി കമ്മലിന് ശേഷം തകര്‍പ്പന്‍ ഡാന്‍സുമായി അപ്പാനി ശരത്
Also Read

ജിമിക്കി കമ്മലിന് ശേഷം തകര്‍പ്പന്‍ ഡാന്‍സുമായി അപ്പാനി ശരത്