LiveTV

Live

Entertainment

‘തോറ്റ് കൊടുക്കാത്തതിന് എനിക്ക് നന്ദി, നിങ്ങള്‍ എന്താവണമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം’; വിവാദങ്ങള്‍ക്കിടെ തമിഴ് വേദിയില്‍ തിളങ്ങി ഷെയിന്‍

‘തോറ്റ് കൊടുക്കാത്തതിന് എനിക്ക് നന്ദി, നിങ്ങള്‍ എന്താവണമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം’; വിവാദങ്ങള്‍ക്കിടെ തമിഴ് വേദിയില്‍ തിളങ്ങി ഷെയിന്‍

മലയാളത്തില്‍ വിവാദങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ തമിഴ് വേദിയില്‍ താരമായി തിളങ്ങി നടന്‍ ഷെയിന്‍ നിഗം. തമിഴിലെ പ്രശസ്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ബിഹൈന്‍ഡ് വുഡ്സ് സംഘടിപ്പിച്ച അവാര്‍ഡ് നിശയിലാണ് ഷെയിനിന് മികച്ച നടനുള്ള പുരസ്കാരം നേടി നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴുയരുന്ന വിവാദങ്ങളെ തൊടാതെ വേദിയില്‍ സംസാരിച്ച ഷെയിന്‍ പരോക്ഷമായി തന്നെ മലയാള സിനിമയില്‍ താന്‍ ഒറ്റക്ക് നടത്തുന്ന പോരാട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ‘നിങ്ങള്‍ എന്താവണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം, ഈ നിമിഷം തോറ്റ് കൊടുക്കാത്തതിന് ഞാന്‍ എനിക്ക് തന്നെ നന്ദി പറയുന്നു’; ഷെയിന്‍ പുരസ്കാരനേട്ടത്തിന് ശേഷമുള്ള പ്രസംഗത്തില്‍ പറഞ്ഞു.

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുള്ള സമവായ ചർച്ചകൾക്ക് അമ്മ ഇന്ന് തുടക്കമിടും
Also Read

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുള്ള സമവായ ചർച്ചകൾക്ക് അമ്മ ഇന്ന് തുടക്കമിടും

‘ഈ അവാര്‍ഡ് എന്റെ ഉമ്മയ്ക്കും സഹോദരിമാര്‍ക്കുമായി സമര്‍പ്പിക്കുകയാണ്. നിങ്ങള്‍ എന്താവണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം. ഈ നിമിഷം തോറ്റ് കൊടുക്കാത്തതിന് ഞാന്‍ എനിക്ക് തന്നെ നന്ദി പറയുന്നു. നമ്മുടെ വിട്ടുകൊടുക്കാത്ത ആശയുമായി മുന്നേറുമ്പോള്‍ ഈ ലോകം അത് നിങ്ങള്‍ക്കായി നടത്തിത്തരും. അഭിനയിക്കുമ്പോഴും സംസാരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും അത് സ്‌നേഹത്തോടെ ചെയ്യൂ. എങ്കില്‍ അത് യൂണിവേഴ്‌സല്‍ ആകും. ഏ ആര്‍ റഹ്മാന്‍ പറഞ്ഞത് പോലെ എല്ലാ പുകഴും ഇറൈവനുക്ക്, അത് തന്നെ പറയുന്നു. സച്ചിന്‍ ഒരിക്കല്‍ പറഞ്ഞത് പോലെ, ഇത് ഒന്നിന്റെയും അവസാനമല്ല, തുടക്കമാണ്’; ഷെയിന്‍ പ്രസംഗത്തില്‍ പറഞ്ഞു.

വിവാദങ്ങള്‍ക്കിടെ തമിഴില്‍ അഭിനയിക്കാന്‍ ഷെയിന്‍;  വിക്രം നായകനായ സിനിമയുടെ ചിത്രീകരണം റഷ്യയില്‍
Also Read

വിവാദങ്ങള്‍ക്കിടെ തമിഴില്‍ അഭിനയിക്കാന്‍ ഷെയിന്‍; വിക്രം നായകനായ സിനിമയുടെ ചിത്രീകരണം റഷ്യയില്‍

തെലുഗ് നടന്‍ വിജയ് ദേവര്‍കൊണ്ടയാണ് ഷെയിന് പുരസ്കാരം സമ്മാനിച്ചത്. വമ്പന്‍ താരനിരയെ തന്നെ സാക്ഷി നിര്‍ത്തിയാണ് ഷെയിന്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്. ചിയാന്‍ വിക്രത്തിന്റെ 58-ാമത്തെ ചിത്രമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്യാനിരിക്കെയാണ് താരത്തിന്റെ തമിഴ് വേദിയിലെ പുരസ്കാര നേട്ടം. ഇമൈക്ക നൊടികള്‍, ഡിമോന്റെ കോളനി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്.