LiveTV

Live

Entertainment

ഒരിടത്തൊരിടത്ത് അങ്ങ് അറബിക്കടലിന്‍റേം അപ്പുറത്ത്....’ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം’ കിഡ്സ് ട്രെയിലര്‍ കാണാം

ദുബൈയിലെ സ്ഥിരതാമസക്കാരായ, രണ്ടു സമ്പന്ന ക്രിസ്ത്യൻ കുടുംബങ്ങളുടെ കഥ പറയുന്ന സിനിമയാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’

ഒരിടത്തൊരിടത്ത് അങ്ങ് അറബിക്കടലിന്‍റേം അപ്പുറത്ത്....’ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം’ കിഡ്സ് ട്രെയിലര്‍ കാണാം

മിഥുന്‍ രമേശ് നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ജിമ്മി ഈ വീടിന്‍റെ ഐശ്വര്യത്തിലെ കിഡ്സ് ട്രെയിലര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ‘ശിക്കാരി ശംഭു’വിന്‍റെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ദുബൈയിലെ സ്ഥിരതാമസക്കാരായ, രണ്ടു സമ്പന്ന ക്രിസ്ത്യൻ കുടുംബങ്ങളുടെ കഥ പറയുന്ന സിനിമയാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. ഈ കുടുംബങ്ങളിലെ പുതുതലമുറക്കാരായ ജിമ്മി ജോൺ അടയ്ക്കാക്കാരനും ജാൻസി വെറ്റിലകാരനും വിവാഹം കഴിക്കുന്നിടത്ത് നിന്ന് സിനിമയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ ആരംഭിക്കുന്നു..

മിഥുൻ രമേശ് നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ, നിഷ മാത്യു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികരണത്തോടെ തിയറ്ററുകളില്‍ മുന്നേറുകയാണ്.