ഷെയ്ന് നിഗം പ്രശ്നം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ മോഹന്‍ലാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇടവേള ബാബു
നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള നീക്കങ്ങൾ താരസംഘടനയായ അമ്മ ആരംഭിച്ചു

നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള നീക്കങ്ങൾ താരസംഘടനയായ അമ്മ ആരംഭിച്ചു. ഇന്നലെ ഷെയ്ൻ നിഗവുമായി അമ്മ ജന.സെക്രട്ടറി ഇടവേള ബാബു കൂടിക്കാഴ്ച നടത്തി. നടൻ സിദ്ദിഖിന്റെ മധ്യസ്ഥതയിലാണ് ചർച്ച നടന്നത്. വിഷയത്തിൽ ഷെയ്നിന്റെ വിശദീകരണം നേരിട്ട് കേൾക്കുകയാണ് ചെയ്തത്. ഫെഫ്കയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും നിർമ്മാതാക്കളുടെ സംഘടനയുമായുള്ള ചർച്ച. പ്രശ്നം എത്രയും വേഗം ഒത്ത് തീർപ്പാക്കാൻ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇടവേള ബാബു പറഞ്ഞു.