LiveTV

Live

Entertainment

ഇനി ഒരു ബ്രേക്ക്, ഈ തീരുമാനത്തില്‍ സന്തോഷിക്കുന്ന രണ്ട് പേരുണ്ടെന്ന് പൃഥ്വി

ഇങ്ങനെ അവധിയെടുത്തത് ഓര്‍മയില്‍ പോലുമില്ലെന്ന് പൃഥ്വിരാജ്

ഇനി ഒരു ബ്രേക്ക്, ഈ തീരുമാനത്തില്‍ സന്തോഷിക്കുന്ന രണ്ട് പേരുണ്ടെന്ന് പൃഥ്വി

സിനിമയില്‍ നിന്നും മൂന്ന് മാസത്തെ അവധിയെടുക്കുകയാണെന്ന് പൃഥ്വിരാജ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ തന്‍റെ ഭാഗം കഴിഞ്ഞു. ഇനി തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റായ ആടുജീവിതമാണുള്ളത്. അതിനു മുമ്പ് ഒന്ന് വിശ്രമിക്കുകയാണ്. ഇങ്ങനെ അവധിയെടുത്തത് ഓര്‍മയില്‍ പോലുമില്ല. തന്റെ ഈ തീരുമാനത്തില്‍ സന്തോഷിക്കുന്ന രണ്ടു പേരുണ്ടെന്നും അവര്‍ തന്നെ കാത്ത് വീട്ടിലിരിക്കുകയാണെന്നും പൃഥ്വി വ്യക്തമാക്കി. ഭാര്യ സുപ്രിയക്കും മകള്‍ അലംകൃതയ്ക്കും അരികെ എത്തുന്നതിന്റെ സന്തോഷമാണ് പൃഥ്വി പങ്കുവെക്കുന്നത്.

പൃഥ്വിരാജിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ടിംഗ് ഇന്ന് കഴിഞ്ഞു. ലൊക്കേഷനില്‍ നിന്ന് തിരിച്ചുപോകുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി എനിക്കറിയാത്ത കാര്യമാണ്- മൂന്ന് മാസത്തേക്ക് ഞാന്‍ സിനിമയില്‍ നിന്നും അവധിയെടുക്കുകയാണ്. ഒരു ബ്രേക്ക്!! ഷൂട്ടിന് പോകണമെന്ന ചിന്തയോടെയല്ലാതെ ദിവസവും രാവിലെ എഴുന്നേല്‍ക്കുക. ഈ ബ്രേക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിനായുള്ളതാണ്. സിനിമയുമായി ബന്ധമില്ലാതെ മൂന്ന് മാസം. അങ്ങനെയൊന്ന് എന്റെ ഓര്‍മ്മയിലേ ഇല്ല. സന്തോഷമാണോ അതോ ചെറിയൊരു പേടിയുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഈ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്ന രണ്ടു സ്ത്രീകളുണ്ട്. ഞാനിതെഴുതുമ്പോള്‍ അവരെന്നെ കാത്ത് വീട്ടിലിരിപ്പുണ്ട്. ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും അതിലൊരാള്‍ക്ക് ഉറങ്ങാനുള്ള സമയം കഴിഞ്ഞിട്ടുണ്ടാവും. എന്നാലും നാളെ ഞായര്‍ ആയതുകൊണ്ട് അവളുടെ അമ്മ അവളെ ഉറക്കാതെ ഇരുത്തുമെന്ന് കരുതുന്നു. ഞങ്ങള്‍ നിര്‍മിക്കുന്ന രണ്ടാമത്തെ സിനിമ ഡ്രൈവിങ് ലൈസന്‍സ് ഉടനെ റിലീസാകും. എന്നെയും എന്റെ കമ്പനിയെയും സംബന്ധിച്ചിടത്തോളം വളരെ താത്പര്യമുള്ള തിരക്കഥയാണതിന്‍റേത്. അപ്പോള്‍ 20ന് തിയേറ്ററില്‍ കാണാം.