LiveTV

Live

Entertainment

‘ഞാനാണ് നാടുവാഴി’.. വലിയപെരുന്നാളിലെ ഗാനം പുറത്ത്

. ‘ഞാനാണ് നാടുവാഴി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്.

‘ഞാനാണ് നാടുവാഴി’.. വലിയപെരുന്നാളിലെ ഗാനം പുറത്ത്

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിയപെരുന്നാള്‍. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഞാനാണ് നാടുവാഴി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്.

കെ.വി അബൂബക്കര്‍ എഴുതിയ ഗാനം ആലപിച്ചത് സൂരജ് സന്തോഷ്, ഇമാം മജ്ബൂര്‍ എന്നിവര്‍ ചേര്‍ന്നാണ്. റെക്‌സ് വിജയന്‍ ആണ് സംഗീതം നല്കിയത്. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് വലിയപെരുന്നാള്‍. ‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്.

ഹിമിക ബോസാണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഡിസംബര്‍ 20ന് ചിത്രം തീയേറ്ററുകളില്‍ എത്തും.