LiveTV

Live

Entertainment

പുതിയ തലമുറക്ക് മാത്രമല്ല പഴയ തലമുറക്കും ആ പ്രശ്നമുണ്ടെന്ന് തോന്നുന്നു: വി.എ ശ്രീകുമാര്‍

പുതിയ തലമുറക്ക് മാത്രമല്ല പഴയ തലമുറക്കും ആ പ്രശ്നമുണ്ടെന്ന് തോന്നുന്നു: വി.എ ശ്രീകുമാര്‍

നന്മ ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍. നടി മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ ശ്രീകുമാര്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്.

‘നന്മയോടെ, കരുതലോടെ, സ്‌നേഹത്തോടെ പറഞ്ഞിരുന്ന കുറേ കാര്യങ്ങള്‍ കുറേ കാലം നന്മക്കാണെന്ന് തോന്നും, അത് കഴിയുമ്പോള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് തോന്നും. ഇത് പുതുതലമുറയുടെ മാത്രം പ്രശ്‌നമാണെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ പഴയ തലമുറക്കും ഈ പ്രശ്‌നമുണ്ടെന്ന് തോന്നുന്നു. അല്ലാതെന്തു പറയാന്‍'- എന്നാണ് ശ്രീകുമാര്‍ പ്രതികരിച്ചത്.

തൃശൂര്‍ പൊലീസ് ക്ലബില്‍ ഇന്നലെ നാല് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ നീണ്ടുനിന്നു. മഞ്ജു വാര്യര്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ തന്റെ പക്കലുള്ള തെളിവുകള്‍ അടുത്ത ആഴ്ച്ച കൈമാറുമെന്ന് ശ്രീകുമാര്‍ അറിയിച്ചു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍; രണ്ടുപേരുടെ ജാമ്യത്തിൽ വിട്ടയച്ചു
Also Read

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍; രണ്ടുപേരുടെ ജാമ്യത്തിൽ വിട്ടയച്ചു

അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ക്രൈംബ്രാഞ്ച് സംഘം ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടെ ഓഫീസിലും വീട്ടിലും പരിശോധന നടത്തിയിരുന്നു. ഔദ്യോഗിക കാര്യങ്ങള്‍ക്കായി കൈമാറിയ ലെറ്റര്‍ ഹെഡുകളും മറ്റ് രേഖകളും ശ്രീകുമാര്‍ മേനോന്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നുമാണ് മഞ്ജു വാര്യര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.