LiveTV

Live

Entertainment

ഷെയിന്‍ നിഗത്തിന് പിന്തുണയുമായി ആഷിഖ് അബു

സിനിമ സെറ്റുകളിലെ പൊലീസ് പരിശോധനയെ സ്വാഗതം ചെയ്യുന്നതായും ആഷിഖ് അബു.

ഷെയിന്‍ നിഗത്തിന് പിന്തുണയുമായി ആഷിഖ് അബു

ഷെയിന്‍ നിഗത്തിന് പിന്തുണയുമായി ആഷിഖ് അബു. ഷെയിന്‍ നിഗത്തിനെതിരെ കുറച്ചു പേർ ചേർന്ന് വിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ല. ഷെയിനിന്റെ ഭാഗത്തും അപക്വമായ നടപടി ഉണ്ടായിട്ടണ്ടെന്നും ആഷിഖ് അബു പറഞ്ഞു. ഒരു നിർമാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തും എന്ന് പറഞ്ഞത് ഗൗരവത്തോടെ കാണണമെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

സിനിമ സെറ്റുകളിലെ പൊലീസ് പരിശോധനയെ പിന്തുണക്കുകയാണെന്നും ആഷിഖ് അബു മാധ്യമങ്ങളെ അറിയിച്ചു. സെറ്റുകളിലെ പൊലീസ് പരിശോധനയെ സ്വാഗതം ചെയ്യുന്നതായും ആഷിഖ് അബു. സിനിമയിൽ എല്ലാം സുതാര്യം ആകണം എന്നാണ് അഭിപ്രായം. കുറച്ചു പേർ ചേർന്ന് വിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ല. സിനിമ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. സിനിമ എന്നത് ഒരാളുടെ മാത്രമല്ല ഒരുപാട് പേരുടെ അധ്വാനത്തിന്‍റെ ഫലമാണെന്നും ആഷിഖ് അബു മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സംഘടനകളുും ഒരു പോലെ ഇടപെട്ട് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നാണ് വിശ്വാസമെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഷെയിന്‍റെ വിലക്ക് നീക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു