LiveTV

Live

Entertainment

ബക്കറ്റില്‍ താളം പിടിച്ച് പൊലീസുകാരന്‍റെ പാട്ട്; വീഡിയോ ഷെയര്‍ ചെയ്ത് അദ്നാന്‍ സമി, വീഡിയോ

ബാലതാരം ഹര്‍ഷാലി മല്‍ഹോത്രയും സല്‍മാനും തകര്‍ത്തഭിനയിച്ച ചിത്രത്തിലെ ഭര്‍ തോ ജോലി മേരി എന്ന അദ്നാന്‍ സമി പാടിയ ഗാനവും ഹിറ്റായിരുന്നു

ബക്കറ്റില്‍ താളം പിടിച്ച് പൊലീസുകാരന്‍റെ പാട്ട്; വീഡിയോ ഷെയര്‍ ചെയ്ത് അദ്നാന്‍ സമി, വീഡിയോ

സല്‍മാന്‍ ഖാന്‍ നായകനായ ബജ്രംഗി ബായ്ജാന്‍ എന്ന ചിത്രം സല്‍മാന്‍ ഖാന്‍റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ്. ബാലതാരം ഹര്‍ഷാലി മല്‍ഹോത്രയും സല്‍മാനും തകര്‍ത്തഭിനയിച്ച ചിത്രത്തിലെ ഭര്‍ തോ ജോലി മേരി എന്ന അദ്നാന്‍ സമി പാടിയ ഗാനവും ഹിറ്റായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ചിത്രവും ഗാനവും ഇപ്പോള്‍ ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കുകയാണ്.

അതിന് കാരണം ഒരു പൊലീസുകാരനാണ്. സഹപ്രവര്‍ത്തകരുടെ കൂടെ ഭക്ഷണം കഴിക്കുന്ന സമയത്ത് ബക്കറ്റില്‍ കൊട്ടി അദ്ദേഹം ആ പാട്ട് പാടിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായിരിക്കുന്നത്. ഇദ്ദേഹം പാടിയ പാട്ടിന്‍റെ വീഡിയോ യഥാര്‍ഥത്തില്‍ ആ ഗാനം സിനിമയില്‍ പാടിയ അദ്നാന്‍ സമി തന്നെയാണ് തന്‍റെ ട്വിറ്ററില്‍ പങ്കുവെച്ചത്. ഫന്‍റാസ്റ്റിക് എന്ന തലക്കെട്ടോടൊയാണ് അദ്നാന്‍ സമി വീഡിയോ പങ്കുവെച്ചത്.