LiveTV

Live

Entertainment

അവന്‍ ചെറിയ പയ്യനല്ലേ, ക്ഷമിക്കണം; ഷെയിന്‍ നിഗത്തെ വിലക്കുന്നതിനോട് യോജിപ്പില്ലെന്ന് ഷീല

ആരെയും സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കുന്നതിനോട് യോജിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

അവന്‍ ചെറിയ പയ്യനല്ലേ, ക്ഷമിക്കണം; ഷെയിന്‍ നിഗത്തെ വിലക്കുന്നതിനോട് യോജിപ്പില്ലെന്ന് ഷീല

ഷെയിന്‍ നിഗം ഉള്‍പ്പെടുന്ന സിനിമാ വിവാദത്തില്‍ പ്രതികരണവുമായ് നടി ഷീല. ഷെയിന്‍ 23 വയസുള്ള കൊച്ചു പയ്യനാണ്, പ്രായത്തിന്‍റെ പക്വതിയില്ലായ്മ കൊണ്ട് ചെയ്യുന്ന കാര്യങ്ങളെ ക്ഷമിക്കാന്‍ തയ്യാറാകണം. ഷീല പറഞ്ഞു. സിനിമാരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ചാവറ ഗുരുവന്ദന പുരസ്കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷീല.

ആരെയും സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കുന്നതിനോട് യോജിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ഷെയിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോ എന്ന് തനിക്ക് അറിയില്ലെന്നു പറഞ്ഞ താരം കേള്‍ക്കുന്നതൊക്കെ ശരിയാണോ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുകയും ചെയ്തു.

മയക്കുമരുന്നുകള്‍ സെറ്റില്‍ ഉപയോഗിക്കുന്നതായുള്ള ആരോപണം ശരിയല്ലെന്നാണ് വിശ്വസിക്കുന്നത്. പഴയ കാലത്ത് അങ്ങനൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ കാലവും ഇന്നത്തെ കാലവും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും ഷീല വ്യക്തമാക്കി. ‘ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ അന്നൊരുപാട് ത്യാഗം സഹിച്ചിരുന്നു. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരരുതെന്നായിരുന്നു അന്നത്തെ ചിന്ത’. ഷീല കൂട്ടിച്ചേര്‍ത്തു.