LiveTV

Live

Entertainment

ഐ പ്രോമിസ് ആര്‍.ഐ.എ; മലയാളത്തില്‍ നിന്നൊരു കിടിലന്‍ വെബ് സീരീസ്

ഓരോ എപ്പിസോഡിലും സസ്പെന്‍സ് ബാക്കി വെച്ചുള്ള അവസാനിപ്പിക്കലും മറ്റും പ്രേക്ഷകരെ അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പിലേക്ക് എത്തിക്കുകയാണ്.

ഐ പ്രോമിസ് ആര്‍.ഐ.എ; മലയാളത്തില്‍ നിന്നൊരു കിടിലന്‍ വെബ് സീരീസ്

ഷോര്‍ട് ഫിലിമില്‍ നിന്ന് വെബ് സീരീസുകളിലേക്കുള്ള മാറ്റത്തിനൊപ്പം തന്നെ ഓടുകയാണ് മലയാളവും. തിയറ്റര്‍ റിലീസിനായി കാത്തിരിക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ഇത്തരം സീരീസുകള്‍ക്ക് ആരാധകരും ഏറെയാണ്. മലയാളത്തില്‍ നിന്ന് വെബ് സീരീസുകളുടെ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുന്ന 'ന്യൂജെന്‍' സീരീസുകള്‍ ഒരുപാട് ഇറങ്ങുന്നുമുണ്ട്. അവയില്‍ പലതും പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നുണ്ട്.

ഐ പ്രോമിസ് ആര്‍.ഐ.എ; മലയാളത്തില്‍ നിന്നൊരു കിടിലന്‍ വെബ് സീരീസ്

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യതസ്തമായി ത്രില്ലറും സസ്പെന്‍സും നൊസ്റ്റാള്‍ജിയയും എല്ലാം ചേര്‍ത്തൊരുക്കിയ ഒരു വെബ് സീരീസ് നവമാധ്യമങ്ങളില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുകയാണ്. അവതരണത്തിലെ പുതുമയും നിത്യ ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന കഥയുമായി എത്തുന്ന ഈ വെബ് സീരീസ് ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഐ പ്രോമിസ് ആര്‍.ഐ.എ’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന സീരീസിന്‍റെ അഞ്ച് എപ്പിസോഡുകള്‍ പുറത്തുവന്നിട്ടുണ്ട്. സ്ഥിരം കാഴ്ചകള്‍ക്കുമപ്പുറം പ്രേക്ഷകര്‍ക്ക് വ്യതസ്ത അനുഭവം നല്‍കുന്ന തരത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇതിനെ ഒരുക്കിയിരിക്കുന്നത്. ഓരോ എപ്പിസോഡിലും സസ്പെന്‍സ് ബാക്കി വെച്ചുള്ള അവസാനിപ്പിക്കലും മറ്റും പ്രേക്ഷകരെ അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പിലേക്ക് എത്തിക്കുകയാണ്.

ഹൈസ്കൂൾ മുതൽ കോളേജ് വരെയുള്ള 3 കൌമാരക്കാരുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. സ്നേഹം സൗഹൃദം കുടുംബ ബന്ധം എന്നിവയെ സമന്വയപ്പിച്ച് കൊണ്ടു പോകുന്ന കഥാ തന്തുവിനെ വളരെ നന്നായി അവതരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തര്‍ക്ക കഴിഞ്ഞിട്ടുണ്ട്.

ഇന്‍ഡ്യന്‍ പെല്ലാശ്ശേരി കഥയും സംവിധാനവും നിര്‍വഹിക്കുന്ന സീരീസ് പുറത്തിറക്കുന്നത് സൈന പ്രൊഡക്ഷന്‍സാണ്. വിജയ് കൃഷ്ണന്‍ ഛായാഗ്രഹണവും റൈഹാന്‍ സംഗീതവും നിര്‍വഹിക്കുന്നു. അമാന്‍ അസ്കര്‍, സ്നേഹ, അമൃത എന്നവരാണ് സീരീസിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.