LiveTV

Live

Entertainment

ക്രിസ്മസ് റിലീസിന് ഷെയിന്‍റെ ‘വലിയ പെരുന്നാള്‍’ റിലീസ് 20ന്; പോസ്റ്റര്‍ പുറത്ത് വിട്ടു

ഷെയിന്‍ നിഗം നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്ററും റിലീസ് ഡേറ്റും അണിയറ പ്രവര്‍ത്തകര്‍ ഫെയ്സ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. ഡിസംബര്‍ ഇരുപതിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

ക്രിസ്മസ് റിലീസിന് ഷെയിന്‍റെ ‘വലിയ പെരുന്നാള്‍’ റിലീസ് 20ന്; പോസ്റ്റര്‍ പുറത്ത് വിട്ടു

നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വലിയപെരുന്നാള്‍’ ക്രിസ്മസ് റിലീസിന്. ഷെയിന്‍ നിഗം നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്ററും റിലീസ് ഡേറ്റും അണിയറ പ്രവര്‍ത്തകര്‍ ഫെയ്സ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. ഡിസംബര്‍ ഇരുപതിനാണ് ചിത്രം തിയറ്ററുകളിലെത്തുക. ഷെയ്‌നിനെ കൂടാതെ വിനായകന്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

From December 20th 🌙✨ #Valiyaperunnal #ValiyaperunnalMovie #ShaneNigam #DimalDennis #AnwarRasheed #SijuSBava...

Posted by Valiyaperunnal on Tuesday, December 3, 2019

നേരത്തെ ഈദിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തിയതി മാറ്റുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന സിനിമ കൂടിയാണ് വലിയ പെരുന്നാള്‍. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഷെയിന്‍ നിഗത്തെ സിനിമയില്‍ നിന്ന് ആരും വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍ 
Also Read

ഷെയിന്‍ നിഗത്തെ സിനിമയില്‍ നിന്ന് ആരും വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍