LiveTV

Live

Entertainment

അടിച്ചു പിരിഞ്ഞെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഷാന്‍ റഹ്മാന്‍; വിനീതുമായ് ഇപ്പോഴും ഭായി ഭായി

മലയാള സിനിമാ രംഗത്തെ മികച്ച സംഗീത കോമ്പിനേഷന്‍ ആയ ഇരുവരും തമ്മില്‍ പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഷാന്‍ റഹ്മാന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അടിച്ചു പിരിഞ്ഞെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഷാന്‍ റഹ്മാന്‍; വിനീതുമായ് ഇപ്പോഴും ഭായി ഭായി

വിനീത്-ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ വിള്ളല്‍ വീണതായി പ്രചരിക്കുന്ന വാര്‍ത്തകളെ കാറ്റില്‍ പറത്തി ഷാന്‍ റഹമാന്‍. മലയാള സിനിമാ രംഗത്തെ മികച്ച സംഗീത കോമ്പിനേഷന്‍ ആയ ഇരുവരും തമ്മില്‍ പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഷാന്‍ റഹ്മാന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ആരോപണങ്ങള്‍ക്കടിസ്ഥാനമായി പ്രചരിക്കുന്ന വാര്‍ത്ത വിനീതിന്‍റെ പുതിയ ചിത്രത്തില്‍ ഷാന്‍ റഹ്മാനല്ല സംഗീതം ചെയ്യുന്നത് എന്നതാണ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ ഹിഷാം ആണ് വിനീതിന്‍റെ പുതിയ ചിത്രമായ ‘ഹൃദയ’ത്തിന് സംഗീതം നിര്‍വഹിക്കുന്നത്. ഇതിന്‍റെ ചുവട് പിടിച്ചാണ് ഷാനും വിനീതും തമ്മില്‍ അടിച്ചു പിരിഞ്ഞു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.

‘ഹിഷാമിന് അര്‍ഹിച്ചിരുന്ന ഒരുപാട് അവസരങ്ങള്‍ കിട്ടിയിട്ടില്ലെന്ന് തനിക്കും വിനീതിനും എപ്പോഴും തോന്നിയിട്ടുണ്ട്. സിനിമയ്ക്ക് വേണ്ട സംഗീതം അവന്റെ കയ്യില്‍ ഉണ്ട്, അതുകൊണ്ട് അവന് ഒരവസരം നല്‍കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു’ ഷാന്‍ റഹ്മാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഞങ്ങള്‍ ഒരു കുടുംബമായാണ് കഴിയുന്നത്. അത് തുടര്‍ന്നും അങ്ങനെയായിരിക്കും ഷാന്‍ കൂട്ടിച്ചേര്‍ത്തു.

Dear Friends, Hope you're all doing well. Something has been bothering me since yesterday and if I don't get it out of...

Posted by Shaan Rahman on Monday, December 2, 2019