തെന്നിന്ത്യന്‍ നടി നമിത ബി.ജെ.പിയില്‍ ചേര്‍ന്നു; പൊങ്കാല കിട്ടിയത് നമിത പ്രമോദിന്
പല വാര്‍ത്തകളിലും നടി നമിത ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന തലക്കെട്ടാണ് കൊടുത്തിരുന്നത്. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്

കണ്ടതിനും കേട്ടതിനുമെല്ലാം ആള് മാറി മറ്റുള്ളവരുടെ ഫേസ്ബുക്ക് പേജില്‍ പോയി പൊങ്കാലയിടുന്നത് മലയാളികളുടെ ഒരു ശീലമാണ്. അനുപമ ഐ.എ.എസിന് പകരം നടി അനുപമ പരമേശ്വരന് ട്രോളുകള്ക്കിരയായതും ഈയിടെയായിരുന്നു. നടി നമിതാ പ്രമോദാണ് ഇപ്പോള്‍ ആള് മാറി പൊങ്കാല സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

തെന്നിന്ത്യന്‍ സുന്ദരി നമിത ബി.ജെ.പിയില്‍ ചേര്‍ന്നതിന് പഴി മുഴുവന്‍ കേട്ടത് നടി നമിത പ്രമോദാണ്. കേട്ട പാതി, കേള്‍ക്കാത്ത പാതി ആളുകള്‍ നമിതാ പ്രമോദിന്റെ ഫേസ്ബുക്ക് പേജിലേക്ക് പൊങ്കാലയുമായെത്തി. പല വാര്‍ത്തകളിലും നടി നമിത ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന തലക്കെട്ടാണ് കൊടുത്തിരുന്നത്. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.
നമിതാ ജി എന്ന അഭിസംബോധന ചെയ്ത് കൊണ്ടുള്ള കമന്റുകളാണ് കൂടുതലും. ധൈര്യമായി മുന്നോട്ട് പോയി കൊള്ളാനും സംഘം കാവലിന് ഉണ്ട്...എന്നിങ്ങിനെയാണ് കമന്റുകള്‍. യഥാര്‍ഥത്തില്‍ തെന്നിന്ത്യന്‍ നടി നമിത ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയ്ക്കൊപ്പമായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നത്. നേരത്തെ അണ്ണാ ഡിഎംകെയില്‍ നമിത അംഗത്വം എടുത്തിരുന്നു. ഇതില്‍ നിന്നും രാജി വെച്ചാണ് താരം ബി.ജെ.പിയില്‍ ചേരുന്നത്.