LiveTV

Live

Entertainment

‘സ്വപ്നങ്ങളെ പിന്തുടര്‍ന്ന കാലം’ കോളേജ് കാലഘട്ടത്തിലെ ചിത്രം പങ്കു വെച്ച് ദീപക് ദേവ്

താന്‍ വിദ്യാര്‍ഥി ആയിരുന്ന കാലഘട്ടത്തിന്‍റെ ഓര്‍മ പുതുക്കി ദീപക് ദേവ് പങ്കു വെച്ച ചിത്രം ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

‘സ്വപ്നങ്ങളെ പിന്തുടര്‍ന്ന കാലം’ കോളേജ് കാലഘട്ടത്തിലെ ചിത്രം പങ്കു വെച്ച് ദീപക് ദേവ്

മികച്ച ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. 2003ഇല്‍ ക്രോണിക് ബാച്ച്ലറിലൂടെ സംഗീത രംഗത്ത് കടന്നു വന്ന് തന്‍റേതായ സ്ഥാനം സിനിമയില്‍ ഉണ്ടാക്കിയെടുത്ത സംഗീത സംവിധായകനാണ് ദീപക്. താന്‍ വിദ്യാര്‍ഥി ആയിരുന്ന കാലഘട്ടത്തിന്‍റെ ഓര്‍മ പുതുക്കി ദീപക് ദേവ് പങ്കു വെച്ച ചിത്രം ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

‘തന്‍റെ സ്വപ്നങ്ങളെ പിന്തുടര്‍ന്ന കാലം’ പിന്നാലെ എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കു വെച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപക് ക്ലാസ് കട്ട് ചെയ്ത് പ്രോഗാമിങ്ങിന് പോയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 1996ലെ ചിത്രമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റുഡിയോയില്‍ കീബോര്‍ഡ് വായിച്ചു കൊണ്ടിരിക്കുന്ന ദീപകിനെ ചിത്രത്തില്‍ കാണാം. തന്‍റെ ജീവിതത്തില്‍ വഴിത്തിരിവായ കാലഘട്ടത്തിലെ ചിത്രം മോട്ടിവേഷന്‍ എന്ന ടാഗോടു കൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Looking back to those programming days in 1996. That bunking college, chasing your dreams kind of phase😁 #WhereMemoriesWereMade #MondayMotivation

Posted by Deepak Dev on Sunday, December 1, 2019