LiveTV

Live

Entertainment

‘രണ്ടാമൂഴം’ തിരക്കഥ വി.എ ശ്രീകുമാര്‍ സിനിമയാക്കുന്നതിനെതിരെ എം.ടി സുപ്രീംകോടതിയിൽ  

‘രണ്ടാമൂഴം’ തിരക്കഥ വി.എ ശ്രീകുമാര്‍ സിനിമയാക്കുന്നതിനെതിരെ എം.ടി സുപ്രീംകോടതിയിൽ  

'രണ്ടാമൂഴം' സിനിമ വിവാദവുമായി ബന്ധപ്പെട്ട് തടസ്സ ഹരജിയുമായി എം.ടി വാസുദേവന്‍ നായര്‍ സുപ്രീം കോടതിയില്‍. തങ്ങളുടെ വാദം കേള്‍ക്കാതെ മറ്റുഹരജികള്‍ പരിഗണിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് എം.ടി വാസുദേവന്‍ സുപ്രീം കോടതിയെ സമീപിച്ചത്. തർക്കം മധ്യസ്ഥചർച്ചയ്ക്ക് വിടണം എന്ന ശ്രീകുമാറിന്‍റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

‘രണ്ടാമൂഴം’ അടഞ്ഞ അധ്യായം,’മഹാഭാരതം’ സിനിമ യാഥാർഥ്യമാക്കും; വിവാദങ്ങളോട് പ്രതികരിച്ച് ബി.ആർ ഷെട്ടി
Also Read

‘രണ്ടാമൂഴം’ അടഞ്ഞ അധ്യായം,’മഹാഭാരതം’ സിനിമ യാഥാർഥ്യമാക്കും; വിവാദങ്ങളോട് പ്രതികരിച്ച് ബി.ആർ ഷെട്ടി

കോഴിക്കോട് മുൻസിഫ് കോടതിയിലാണ് ആദ്യം എം.ടി ഹരജി സമര്‍പ്പിച്ചിരുന്നത്. ഇതേത്തുടർന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് വി എ ശ്രീകുമാർ അപ്പീൽ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാർ ഹൈക്കോേടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. കേസ് മുൻസിഫ് കോടതിയിൽ തുടരുന്ന പശ്ചാത്തലത്തിലാണ് വി.എ ശ്രീകുമാർ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന സൂചനയില്‍ എം.ടി തടസ്സഹർജി നൽകിയത്.

രണ്ടാമൂഴം കേസില്‍ ആര്‍ബിട്രേറ്റര്‍ വേണ്ടെന്ന് കോടതി
Also Read

രണ്ടാമൂഴം കേസില്‍ ആര്‍ബിട്രേറ്റര്‍ വേണ്ടെന്ന് കോടതി

മധ്യസ്ഥതയ്ക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമാണ് എംടിയുടെ നിലപാട്. കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണമായിരുന്നു എം.ടിയും വി.എ ശ്രീകുമാറുമായുള്ള ധാരണ. നാല് വർഷം പിന്നിട്ടിട്ടും ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എം.ടി സംവിധായകനും നിർമ്മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എം.ടി വാസുദേവന്‍ നായര്‍ ഒരു തരത്തിലുമുള്ള അനുനയങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിന് ശേഷവും വി.എ ശ്രീകുമാര്‍ മേനോന്‍ പുതിയ വലിയ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു. ഇതിലേക്ക് പിന്നണി പ്രവര്‍ത്തകരെ ക്ഷണിച്ചുള്ള പോസ്റ്ററും സംവിധായകന്‍ പുറത്തുവിട്ടിരുന്നു.