LiveTV

Live

Entertainment

ഷെയിന്‍ നിഗം വിഷയത്തില്‍ പ്രതികരിക്കാതെ മോഹന്‍ലാല്‍

പ്രതികരണം ആരാഞ്ഞ മീഡിയവണിനോട് മാറി നില്‍ക്കാനായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി

ഷെയിന്‍ നിഗം വിഷയത്തില്‍ പ്രതികരിക്കാതെ മോഹന്‍ലാല്‍

ഷെയിന്‍ നിഗം വിഷയത്തില്‍ പ്രതികരണം നല്‍കാന്‍ തയാറാവാതെ അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍. പ്രതികരണം ആരാഞ്ഞ മീഡിയവണിനോട് മാറി നില്‍ക്കാനായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

വെയില്‍, ഖുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നുവെന്നും അതിന്‍റെ നഷ്ട പരിഹാരമായി ഏഴ് കോടി രൂപ ഷെയിന്‍ നല്‍കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. അതിനൊപ്പം ഷെയിന് വിലക്കേര്‍പ്പെടുത്തിയും സംഘടന തീരുമാനമെടുത്തിരുന്നു. ഈ വിഷയത്തില്‍ അമ്മ സംഘടനക്ക് ഷെയിന്‍ നിഗം പരാതി ബോധിപ്പിച്ചിരുന്നു.