LiveTV

Live

Entertainment

കേരള രാജ്യാന്തര ചലച്ചിത്ര മേള: 10500 പാസുകള്‍, നടി ശാരദ മുഖ്യാതിഥി

ഡെലിഗേറ്റ് പാസുകളുടെ വിതരണം ബുധനാഴ്ച്ച് മുതല്‍ ആരംഭിക്കും

കേരള രാജ്യാന്തര ചലച്ചിത്ര മേള: 10500 പാസുകള്‍, നടി ശാരദ മുഖ്യാതിഥി

കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച തുടക്കമാകും. തുര്‍ക്കി ചിത്രം പാസ്ഡ് ബൈ സെന്‍സറാണ് ഉദ്ഘാടന ചിത്രം. മുഖ്യമന്ത്രി പിണറായി വിജയനാണ് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. നടി ശാരദ മുഖ്യാതിഥിയാകും. 53 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശന വേദി കൂടിയാകും ഐ.എഫ്.എഫ്.കെ. ഡെലിഗേറ്റ് പാസുകളുടെ വിതരണം ഡിസംബര്‍ 4 (ബുധനാഴ്ച) ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ടാഗോര്‍ തിയറ്ററില്‍ നിന്ന് പാസുകള്‍ ലഭ്യമാകും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ഡെലിഗേറ്റ് പാസുകള്‍ കൈപ്പറ്റാമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.

ഐ.എഫ്.എഫ്.കെ മത്സര വിഭാഗം തയാര്‍; മലയാളത്തില്‍ നിന്നും ജല്ലിക്കട്ടും വൃത്താകൃതിയിലുള്ള ചതുരവും
Also Read

ഐ.എഫ്.എഫ്.കെ മത്സര വിഭാഗം തയാര്‍; മലയാളത്തില്‍ നിന്നും ജല്ലിക്കട്ടും വൃത്താകൃതിയിലുള്ള ചതുരവും

പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. പാസുകൾക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനായി 10 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്ന ശേഷി വിഭാഗത്തിനും മുതിർന്ന പൗരന്മാർക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഡിസംബർ നാലിന് സെൽ ഉദ്ഘാടനത്തിന് ശേഷവും അഞ്ച് മുതൽ രാവിലെ 10 മുതല്‍ രാത്രി 7 മണി വരെയും പാസ് വിതരണം ഉണ്ടാകും. ഇത്തവണ 10500 പാസ്സുകളാണ് വിതരണം ചെയ്യുക.