LiveTV

Live

Entertainment

‘സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടെയും അവിചാരിത ഒത്തുചേരല്‍’; ‘ഹൃദയം’ കീഴടക്കാന്‍ വിനീതും പ്രണവും കല്യാണിയും  

‘സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടെയും അവിചാരിത ഒത്തുചേരല്‍’; ‘ഹൃദയം’ കീഴടക്കാന്‍ വിനീതും പ്രണവും കല്യാണിയും  

ജേക്കബിന്റെ സ്വര്‍ഗ രാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മായാനദിയിലൂടെ പ്രശസ്തയായ ദർശന രാജേന്ദ്രനും നിര്‍ണായക വേഷത്തിലെത്തുന്നു. ഹൃദയം എന്ന് പേരിട്ട ചിത്രത്തിലൂടെ തെന്നിന്ത്യയിലെ പഴയക്കാല ഹിറ്റ് നിര്‍മാണ കമ്പനി മെറിലാന്റ് സിനിമാസ് 30 വര്‍ഷത്തിന് ശേഷം തിരിച്ചു വരുന്നു എന്ന പ്രത്യേകതയുമുണ്ട്. വിശാഖ് സുബ്രഹ്മണനും നോബിള്‍ ബാബു തോമസുമാണ് മെറിലാന്റ് സിനിമാസിന് വേണ്ടി ഹൃദയം നിര്‍മിക്കുക.

സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടെയും അവിചാരിതമായ ഒത്തുചേരല്‍ എന്നാണ് മോഹന്‍ലാല്‍ ഹൃദയത്തിന്റെ ലോഞ്ചിങ് ടീസര്‍ പങ്കുവെച്ചു കൊണ്ട് സിനിമയെക്കുറിച്ച് പറഞ്ഞത്. 2020 ഓണത്തിനായിരിക്കും ഹൃദയം തിയേറ്ററുകളിലെത്തുക.