LiveTV

Live

Entertainment

ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക്; നിര്‍മാതാക്കളുമായി ചര്‍ച്ചക്കൊരുങ്ങി അമ്മ

ഷെയ്ന്‍ നിഗവുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയ ശേഷം മതി, നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് എന്ന അഭിപ്രായവും അമ്മക്കുള്ളില്‍ ഉണ്ട്.

ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക്; നിര്‍മാതാക്കളുമായി ചര്‍ച്ചക്കൊരുങ്ങി  അമ്മ

നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ വിലക്കില്‍ നിര്‍മാതാക്കളുമായി അമ്മ ഈ ആഴ്ച തന്നെ ചര്‍ച്ച നടത്തിയേക്കും. വ്യാഴാഴ്ച ആദ്യ ഘട്ട ചര്‍ച്ച ഉണ്ടാകും. വിലക്ക് സംബന്ധിച്ച ചോദ്യങ്ങളോട് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പ്രതികരിച്ചില്ല. ഉപേക്ഷിച്ച സിനിമകളുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക നിര്‍മാതാക്കള്‍ക്ക് കത്ത് അയച്ചു.

ഷെയിന്‍ നിഗം വിഷയത്തില്‍ പ്രതികരിക്കാതെ മോഹന്‍ലാല്‍
Also Read

ഷെയിന്‍ നിഗം വിഷയത്തില്‍ പ്രതികരിക്കാതെ മോഹന്‍ലാല്‍

ഷെയ്ന്‍ വിഷയത്തില്‍ പ്രശ്നപരിഹാരം തേടി ശനിയാഴ്ച അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചിരുന്നു. മോഹന്‍ലാല്‍ ചര്‍ച്ചക്ക് മുന്‍കൈ എടുത്താല്‍ സഹകരിക്കുമെന്ന നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘടന. ഇപ്പോള്‍ പൊള്ളാച്ചിയിലുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ബുധനാഴ്ച കൊച്ചിയില്‍ എത്തും. ഇതിന് ശേഷം വ്യാഴാഴ്ച ആദ്യഘട്ട ചര്‍ച്ച നടത്താനാണ് ആലോചന.

ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക്; നിര്‍മാതാക്കളുമായി ചര്‍ച്ചക്കൊരുങ്ങി  അമ്മ

പ്രശ്നത്തില്‍ ഏത് തരത്തിലുള്ള ഇടപെടലുകള്‍ നടത്തണമെന്ന് അമ്മ ഭാരവാഹികളുമായി ആലോചിച്ച ശേഷമാകും നിര്‍മാതാക്കളുമായുള്ള ചര്‍ച്ച. ഷെയ്ന്‍ നിഗവുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയ ശേഷം മതി, നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് എന്ന അഭിപ്രായവും അമ്മക്കുള്ളില്‍ ഉണ്ട്. ഷെയ്ന്‍ വിഷയത്തെക്കുറിച്ചുള്ള മീഡിയവണിന്റെ ചോദ്യങ്ങളോട് മോഹന്‍ലാല്‍ ഒഴിഞ്ഞുമാറി

‘ഷെയിനെ ഒതുക്കാന്‍ പെയ്ഡ് ന്യൂസ് ചെയ്യാന്‍ സമീപിച്ചു’; വെളിപ്പെടുത്തലുമായി സംവിധായകന്‍ സാജിദ് യഹിയ
Also Read

‘ഷെയിനെ ഒതുക്കാന്‍ പെയ്ഡ് ന്യൂസ് ചെയ്യാന്‍ സമീപിച്ചു’; വെളിപ്പെടുത്തലുമായി സംവിധായകന്‍ സാജിദ് യഹിയ

ഷെയ്ന്‍ വിഷയത്തില്‍ ഫെഫ്കയും ഇടപെടലുകള്‍ നടത്തുന്നുണ്ട്. വെയിലിന്റെയും കുര്‍ബാനിയുടെ ചിത്രീകരണം പുനരാരംഭിക്കാന്‍ കൂട്ടായ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചു.

ഷെയിന്‍ നിഗത്തെ സിനിമയില്‍ നിന്ന് ആരും വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍ 
Also Read

ഷെയിന്‍ നിഗത്തെ സിനിമയില്‍ നിന്ന് ആരും വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍