LiveTV

Live

Entertainment

ചോള സാമ്രാജ്യത്തിലെ യോദ്ധാവായി ലാല്‍

കാസ്റ്റിംഗിനെകുറിച്ചും ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ കുറിച്ചും തുറന്നു പറയുകയാണ് ലാല്‍

ചോള സാമ്രാജ്യത്തിലെ യോദ്ധാവായി ലാല്‍

വന്‍ താരനിരയെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയന്‍ സെല്‍വനില്‍ മലയാളത്തില്‍ നിന്ന് നടന്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ തുടങ്ങി വന്‍ താരനിരയെയാണ് മണിരത്നം ചിത്രത്തില്‍ അണിനിരത്തുന്നത്.

കാസ്റ്റിംഗിനെകുറിച്ചും ചിത്രത്തിലെ തന്‍റെ കഥാപത്രത്തെ കുറിച്ചും തുറന്നു പറയുകയാണ് ലാല്‍. ‘സിനിമയില്‍ ഞാന്‍ ഒരേ ഒരാളോടു മാത്രമേ അവസരം ചോദിച്ചിട്ടുള്ളു. അത് മണിരത്‌നം സാറിനോടാണ്. നടി സുഹാസിനിയുമായുള്ള പരിചയത്തിന്റെ പുറത്തായിരുന്നു അത്. ഇപ്പോഴിതാ ആ സ്വപനം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ പ്രായമുള്ള ഒരു യോദ്ധാവിന്റെ വേഷം ചെയ്യാന്‍ എന്നെ വിളിച്ചിരിക്കുകയാണ്. അതിനുവേണ്ടി കുതിരയോട്ടം പരിശീലിക്കുന്നുണ്ട്’. ലാല്‍ പറഞ്ഞു.

ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മന്‍റെ (രാജരാജ ചോളന്‍ ഒന്നാമന്‍) കഥയാണ് ചിത്രം പറയുന്നത്. 2400 പേജുകളുള്ള ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രമൊരുങ്ങുന്നത്. അഞ്ചു ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ നോവല്‍ രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കാനുള്ള പദ്ധതിയിലാണ് മണിരത്നം. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. 100 ദിവസം നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളിലായിരിക്കും സിനിമയുടെ ചിത്രീകരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 16 ന് തായ്‍ലാന്‍ഡില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.