തെന്നിന്ത്യന്‍ താരം നമിത ബി.ജെ.പിയിൽ ചേർന്നു

തെന്നിന്ത്യന്‍ താരം നമിത ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിത ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചത്. ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമാണ് താരം അംഗത്വമെടുത്തത്. പുലിമുരുകന്, ബ്ലാക്ക് സ്റ്റാലിയന്‍ എന്നീ മലയാള സിനിമകളില്‍ നമിത അഭിനയിച്ചിട്ടുണ്ട്.
2016 ൽ എ.ഐ.ഡി.എം.കെ.യിൽ നമിത അംഗത്വം എടുത്തിരുന്നു. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു അന്ന് താരം എ.ഐ.ഡി.എം.കെ.യിൽ ചേർന്നിരുന്നത്.