LiveTV

Live

Entertainment

ഷെയിന്‍ നിഗത്തെ സിനിമയില്‍ നിന്ന് ആരും വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍ 

ഷെയിൻ നിഗം നിലവിലെ സിനിമകൾ പൂര്‍ത്തീകരിക്കണമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

ഷെയിന്‍ നിഗത്തെ സിനിമയില്‍ നിന്ന് ആരും വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍ 

ഷെയിന്‍ നിഗത്തെ സിനിമയില്‍ നിന്ന് ആരും വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍. ഷെയിൻ നിഗം നിലവിലെ സിനിമകൾ പൂര്‍ത്തീകരിക്കണമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ധനമന്ത്രിയും സാംസ്കാരിക മന്ത്രിയുമായി നിര്‍മാതാക്കള്‍ ചര്‍ച്ച നടത്തി. സിനിമാ മേഖലയിലെ ലഹരി ഉപയോഗം ഉൾപ്പെടെയുള കാര്യങ്ങൾ ചർച്ച ചെയ്യാൻ മറ്റൊരു യോഗം ചേരുമെന്ന് നിർമാതാക്കൾക്ക് മന്ത്രി എ.കെ ബാലൻ ഉറപ്പ് നൽകി.

സിനിമാ ടിക്കറ്റിൽ അധിക വിനോദനികുതി ഏർപ്പെടുത്തിയതിനെതിരെ സിനിമാ മേഖലയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതേ തുടർന്നാണ് ധനമന്ത്രി തോമസ് ഐസകും സിനിമാ മന്ത്രി എ.കെ ബാലനും ചർച്ചക്ക് വിളിച്ചത്. വിതരണക്കാരുടെയും നിർമാതാക്കളുടെയും ആവശ്യം സർക്കാർ പരിഗണിക്കാമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തിയറ്ററുകൾക്ക് സിനിമ നൽകും.

സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചർച്ച ചെയാൻ മറ്റൊരു യോഗം വിളിക്കുമെന്ന് മന്ത്രി എ.കെ ബാലൻ യോഗത്തിൽ ഉറപ്പ് നൽകി. ഷെയിൻ നിഗവുമായി ബന്ധപെട്ട വിഷയങ്ങൾ അമ്മയുമായി ചർച്ച ചെയ്യുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.