LiveTV

Live

Entertainment

നിര്‍മ്മാതാക്കളുടെ വിലക്കിനെതിരെ ഷെയിന്‍ നിഗം അമ്മയുടെ സഹായം തേടും

ഇന്ന് തന്നെ കത്ത് ‘അമ്മ’ക്ക് കൈമാറാനാണ് ഷെയിന്‍ നിഗത്തിന്റെ തീരുമാനം

 നിര്‍മ്മാതാക്കളുടെ വിലക്കിനെതിരെ ഷെയിന്‍ നിഗം അമ്മയുടെ സഹായം തേടും

നിര്‍മാതാക്കളുടെ വിലക്കിനെതിരെ നടന്‍ ഷെയ്ന്‍ നിഗം അമ്മയെ സമീപിക്കുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചുള്ള കത്ത് ഷെയ്ന്‍ അമ്മ ഭാരവാഹികള്‍ക്ക് കൈമാറും. അതേസമയം താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ് മീഡിയവണിനോട് പറഞ്ഞു.

വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കാനും സിനിമകള്‍ക്കുണ്ടായ നഷ്ടം നികത്തുന്നത് വരെ ഷെയ്ന് വിലക്ക് ഏര്‍പ്പെടുത്താനും നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചതോടെയാണ് ഷെയ്ന്‍ അമ്മ സംഘടനയുടെ സഹായം തേടുന്നത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് നിര്‍മാതാക്കളുടെ വിലക്ക് എന്നും വിഷയത്തില്‍ അമ്മ നേതൃത്വം ഇടപെടണം എന്നുമാണ് ഷെയിനിന്റെ ആവശ്യം. രണ്ട് സിനിമകളും പൂര്‍ത്തിയാക്കി നല്‍കും. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് അമ്മ മുന്‍കൈ എടുക്കണമെന്നും ആവശ്യപ്പെടും. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാനുള്ള ബാധ്യത ഷെയിനിന് ഉണ്ടായിരുന്നുവെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ് പ്രതികരിച്ചു. സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവെന്ന നിര്‍മാതാക്കളുടെ ആരോപണത്തെയും ബാബുരാജ് ശരിവെച്ചു. ചില സിനിമാ താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണെന്നും ബാബുരാജ് മീഡിയവണിനോട് പറഞ്ഞു. ലഹരി വിതരണം ചെയ്യുന്നവരെ അല്ല താരങ്ങളെ ആണ് ആദ്യം പിടിക്കേണ്ടതെന്നും ബാബുരാജ് പറഞ്ഞു.

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്; വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കും
Also Read

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്; വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കും