LiveTV

Live

Entertainment

നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനാണ് ഷെയിന്‍ - കിസ്മത്ത് സംവിധായകന്‍ പറയുന്നു

വെയില്‍, കുര്‍ബാന്‍ എന്നീ ചിത്രങ്ങള്‍ നിര്‍ത്തിവെച്ച് ഷെയിനിനെ സിനിമകളില്‍ നിന്നും വിലക്കാനായി നിര്‍മ്മാതാക്കളുടെ സംഘടന ഇന്നലെ തീരുമാനമെടുത്തിരുന്നു

നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനാണ് ഷെയിന്‍ - കിസ്മത്ത് സംവിധായകന്‍ പറയുന്നു

വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ നടന്‍ ഷെയിന്‍ നിഗത്തിന് പിന്തുണയുമായി കിസ്മത്ത് സിനിമയുടെ സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി. തന്‍റെ സ്വപ്ന സിനിമ പൂര്‍ത്തീകരിക്കാന്‍ കാരവനും എ.സി മുറിയും പ്രതിഫലവുമില്ലാതെ കഷ്ടപ്പെട്ട ഷെയിന്‍ നിഗം നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനാണെന്ന് ഷാനവാസ് ബാവക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഷെയിനും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു അവസാനമുണ്ടാകും എന്ന ശുഭപ്രതീക്ഷയിലാണ് ഷാനവാസ് പോസ്റ്റിട്ടത്.

വെയില്‍, കുര്‍ബാന്‍ എന്നീ ചിത്രങ്ങള്‍ നിര്‍ത്തിവെച്ച് ഷെയിനിനെ സിനിമകളില്‍ നിന്നും വിലക്കാനായി നിര്‍മ്മാതാക്കളുടെ സംഘടന ഇന്നലെ തീരുമാനമെടുത്തിരുന്നു. എന്നാല്‍, അസോസിയേഷന്‍ തീരുമാനമെടുത്തത് തന്നെ അറിയിക്കാതെയും തന്‍റെ ഭാഗം കേള്‍ക്കാതെയുമാണെന്ന് ഷെയിന്‍ പ്രതികരിച്ചിരുന്നു.

ഷാനവാസ് ബാവക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

പ്രിയരേ ...

ഞാനിപ്പോൾ ഒരു മനോഹര "സ്വപ്നം" കണ്ടു !!!

"ഉല്ലാസ" ത്തിന്റെ ഡബ്ബിംഗ് പൂർത്തിരിച്ച് "വെയിലും" "കുർബാനിയും" ചിത്രീകരണം പൂർത്തികരിച്ച് "വലിയ പെരുന്നാൾ" സൂപ്പർ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഞങ്ങളുടെ ഷൈൻ നിഗത്തിനെ....

എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവൻ വിജയിക്കുമെന്നും കാരണം എന്റെ സ്വപ്നം "കിസ്മത്ത്" സാക്ഷാത്കരിക്കാൻ "കാരവാൻ" ഇല്ലാതെ "ഏ സി സ്യൂട്ട് "റൂമില്ലാതെ "പ്രതിഫലം" വാങ്ങാതെ കൂടെ നിന്ന ഷൈൻ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനെ ...❤

NB ... സ്വപ്നത്തിന്റെ അവസാനം ഞാൻ ഞെട്ടി ഉണർന്ന കാഴ്ച കൂടി പറയട്ടെ "കിസ്മത്ത്" എന്ന സിനിമ യുടെ പ്രൊഡ്യൂസർ "ഷൈലജ മണികണ്ഠനെ" അസോസിയേഷൻ മെമ്പർഷിപ്പ് ലഭിക്കാൻ ഇന്റർവ്യൂ ചെയ്ത അടുത്ത കാലത്തൊന്നും സിനിമ ചെയ്യാത്ത ആ ചേട്ടന്റെ വാക്കുകൾ ..." ഇത്തരം സിനിമകൾ തിയറ്ററിൽ ഓടില്ല നിങ്ങടെ കാശ് പോകും വേഗം രക്ഷപ്പെട്ടൊളൂ"