LiveTV

Live

Entertainment

‘ദിലീപ് പണ്ട് എന്നെ ഒതുക്കിയത് പോലെ ഷെയിനിന് ഇന്ന് മറ്റുള്ളവരെ ഒതുക്കാന്‍ സാധിക്കില്ല’; സംവിധായകന്‍ വിനയന്‍  

‘ദിലീപ് പണ്ട് എന്നെ ഒതുക്കിയത് പോലെ ഷെയിനിന് ഇന്ന് മറ്റുള്ളവരെ ഒതുക്കാന്‍ സാധിക്കില്ല’; സംവിധായകന്‍ വിനയന്‍  

ദിലീപ് പണ്ട് എന്നെ ഒതുക്കിയത് പോലെ ഷെയിന്‍ നിഗത്തിന് ഇന്ന് മറ്റുള്ളവരെ ഒതുക്കാന്‍ സാധിക്കില്ലായെന്ന് സംവിധായകന്‍ വിനയന്‍. ഷെയിന്‍ നിഗം ഈ കാണിച്ച നടപടി ശരിയല്ല, കുറച്ച്കൂടി അച്ചടക്കം പാലിക്കണമെന്നും വിനയന്‍ മീഡിയവണിനോട് പറഞ്ഞു.

‘അഭിയെന്ന ഞങ്ങളുടെ വേണ്ടപ്പെട്ട സുഹൃത്തിന്റെ മകനാണ്. അത് കൊണ്ട് ഷെയിന്‍ എല്ലാം തിരുത്തി നിര്‍മാതാക്കളുമായി സഹകരിക്കണം. ഞാന്‍ താരങ്ങളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്കെതിരെ നിന്ന ആളാണ്. എന്നെ വിലക്കേര്‍പ്പെടുത്തിയത് ഇത്തരമൊരു ഇഷ്യൂവിലായിരുന്നു. ദിലീപ് എന്ന നടന്‍ അന്ന് പ്രൊഡ്യൂസറുടെ കൈയ്യില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയിട്ട് രണ്ട് വര്‍ഷമായി സഹകരിക്കാത്തതിന്റെ പേരില്‍ ശക്തമായ നടപടിയെടുക്കണമെന്ന് മാക്ട ഫെഡറേഷന്‍ സെക്രട്ടറിയായിരിക്കെ പറഞ്ഞതിന്റെ പേരില്‍ അന്ന് സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്ന ദിലീപ് വിനയനെ പാഠം പഠിപ്പിക്കാം എന്ന തീരുമാനത്തില്‍ എല്ലാവരെയും കൂട്ട് പിടിച്ച് എന്നെ പുറത്താക്കി. പക്ഷെ ഷെയിന്‍ അത്ര ആയിട്ടില്ലല്ലോ? അത് കൊണ്ട് ഷെയിന് അത് നടക്കുമെന്ന് തോന്നുന്നില്ല’; വിനയന്‍ പറഞ്ഞു.

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്; വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കും
Also Read

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്; വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കും

ഷെയിന്‍ നിഗം ഭാഗമായ രണ്ട് ചിത്രങ്ങള്‍ നിസ്സഹകരണം മൂലം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ ഇടപ്പെട്ട് നിര്‍ത്തിവെക്കുകയും താരത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയിന്‍ നിലവില്‍ ഭാഗമായി ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയില്‍, ഖുർബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കുമെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയിന്‍ കാരണം സിനിമകള്‍ക്കുണ്ടായ ഏഴ് കോടി നഷ്ടം തീര്‍ത്താല്‍ മാത്രമേ തുടര്‍ന്ന് സിനിമകളില്‍ അഭിനയിപ്പിക്കുകയുള്ളുവെന്നാണ് നിര്‍മാതാക്കളുടെ നിലപാട്.