LiveTV

Live

Entertainment

‘വെയില്‍’  ഉപേക്ഷിക്കും, സംവിധായകന് മറ്റൊരു സിനിമ കൊടുക്കും; പ്രതികരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്

‘വെയില്‍’  ഉപേക്ഷിക്കും, സംവിധായകന് മറ്റൊരു സിനിമ കൊടുക്കും; പ്രതികരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്

ജോബി ജോര്‍ജ് നിര്‍മിച്ച് ശരത് മേനോന്‍ സംവിധാനം ചെയ്ത് പാതിവഴിയില്‍ ചിത്രീകരണം നിലച്ച വെയില്‍ സിനിമ ഉപേക്ഷിക്കുകയാണെന്ന് നിര്‍മാതാവ് ഔദ്യോഗികമായി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിര്‍മാതാവ് ജോബി ജോര്‍ജ് വെയില്‍ ഉപേക്ഷിക്കുന്ന കാര്യം അറിയിച്ചത്.

തമിഴ് ചിത്രത്തില്‍ നിന്നൊഴിവാക്കിയെന്ന വാര്‍ത്തകള്‍ വ്യാജം; തിരക്ക് മൂലം താന്‍ സ്വയം ഒഴിവായതെന്ന് ഷെയ്ന്‍ നിഗം
Also Read

തമിഴ് ചിത്രത്തില്‍ നിന്നൊഴിവാക്കിയെന്ന വാര്‍ത്തകള്‍ വ്യാജം; തിരക്ക് മൂലം താന്‍ സ്വയം ഒഴിവായതെന്ന് ഷെയ്ന്‍ നിഗം

‘ആദ്യമായി നമ്മുടെ ഗുഡ്‌വിൽ തുടങ്ങിവെച്ച ഒരു സിനിമ, വെയിൽ വേണ്ട എന്ന് വെയ്ക്കുകയാണ്, ഗുഡ്‌വിൽ എല്ലായിപ്പോഴും ജനങ്ങൾക്കും അസോസിയേഷനും ഒപ്പമാണ്. കൂടെയുണ്ടാവണം’; ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഷെയിന്‍ നിഗം വീണ്ടും കുരുക്കില്‍; കരാര്‍ ലംഘനത്തിന് പരാതിയുമായി ഉല്ലാസം സിനിമ നിര്‍മാതാക്കള്‍ പ്രൊഡ്രൂസേഴ്സ് അസോസിയേഷനെ സമീപിച്ചു
Also Read

ഷെയിന്‍ നിഗം വീണ്ടും കുരുക്കില്‍; കരാര്‍ ലംഘനത്തിന് പരാതിയുമായി ഉല്ലാസം സിനിമ നിര്‍മാതാക്കള്‍ പ്രൊഡ്രൂസേഴ്സ് അസോസിയേഷനെ സമീപിച്ചു

അതെ സമയം വെയിലിന്റെ സംവിധായകന്‍ ശരത് മേനോന് വെയിലിന് പകരമായി മറ്റൊരു സിനിമ ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ പുറത്തിറക്കാന്‍ സഹായിക്കുമെന്നും ജോബി ജോര്‍ജ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന് താഴെയുള്ള കമന്റില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ജോബി ജോര്‍ജ് മറുപടി നല്‍കിയത്.

‘വെയില്‍’  ഉപേക്ഷിക്കും, സംവിധായകന് മറ്റൊരു സിനിമ കൊടുക്കും; പ്രതികരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്

ശരത് മേനോന്റെ ആദ്യ ചിത്രമായിരുന്നു ഷെയിന്‍ നിഗം പ്രധാന കഥാപാത്രമായി പുറത്തിറങ്ങാനിരുന്ന വെയില്‍. സിനിമയുടെ രണ്ടാം ഷെഡ്യൂളില്‍ ഷെയിന്‍ നിസ്സഹകരണം തുടരുകയും ഇറങ്ങി പോകുകയും ചെയ്തതോടെ പ്രതിസന്ധിയിലായതോടെയാണ് വെയില്‍ സിനിമ ഉപേക്ഷിക്കാന്‍ നിര്‍മാതാവ് ജോബി ജോര്‍ജ് തീരുമാനിച്ചത്. വെയിലിന് പുറമെ ഷെയിന്‍ നായകനായി പുറത്തിറങ്ങാനിരുന്ന ഖുര്‍ബാനിയും ഉപേക്ഷിക്കുമെന്ന് നിര്‍മാതാക്കളുടെ സംഘടന പറഞ്ഞു. നിര്‍മാതാക്കള്‍ക്ക് ഇത് വരെ അനുഭവിക്കേണ്ടി വന്ന ഏഴ് കോടി നഷ്ടം തീര്‍പ്പാക്കുന്നത് വരെ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്കുണ്ടാകുമെന്ന് ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി.

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്; വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കും
Also Read

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്; വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കും

നിര്‍മാതാവ് ജോബി ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ്

സ്നേഹിതരെ, ആദ്യമായി നമ്മുടെ ഗുഡ്‌വിൽ തുടങ്ങിവെച്ച ഒരു സിനിമ,വെയിൽ വേണ്ട എന്ന് വെയ്ക്കുകയാണ്, ഗുഡ്‌വിൽ എല്ലായിപ്പോഴും ജനങ്ങൾക്കും അസോസിയേഷനും ഒപ്പമാണ്.. കൂടെയുണ്ടാവണം സ്നേഹത്തോടെ