LiveTV

Live

Entertainment

ശ്രീകുമാര്‍ മേനോന്റെ ഓഫീസിലും വീട്ടിലും റെയ്ഡ്

മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ശ്രീകുമാര്‍ മേനോന്റെ ഓഫീസിലും വീട്ടിലും  റെയ്ഡ്

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ശ്രീകുമാര്‍ മേനോനെ അന്വേഷണ സംഘം അടുത്ത ഞായറാഴ്ച്ച ചോദ്യം ചെയ്തേക്കും.

‘എങ്ങനെയാണ് സാര്‍ വിലക്കാന്‍ പറ്റാ? കൈയും കാലും കെട്ടിയിടോ, ഇതില്‍ വേറൊരു രാഷ്ട്രീയമുണ്ട്’; പ്രതികരണവുമായി നടന്‍ ഷെയിന്‍ നിഗം
Also Read

‘എങ്ങനെയാണ് സാര്‍ വിലക്കാന്‍ പറ്റാ? കൈയും കാലും കെട്ടിയിടോ, ഇതില്‍ വേറൊരു രാഷ്ട്രീയമുണ്ട്’; പ്രതികരണവുമായി നടന്‍ ഷെയിന്‍ നിഗം

ശ്രീകുമാര്‍ മേനോനെതിരെ ഡി.ജി.പിക്കാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുള്ളതായും ഒടിയന്‍ സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ശ്രീകുമാര്‍ മേനോന് വേണ്ടി നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ പരസ്യ കമ്പനി തന്റെ മേല്‍നോട്ടത്തിലുള്ള ഒരു ഫൌണ്ടേഷന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടി ചെക്കും ലെറ്റര്‍ പാഡും ഒപ്പിട്ടു നല്‍കി. ഇത് ദുരുപയോഗം ചെയ്യുമെന്ന് ഭയമുണ്ടെന്നും മഞ്ജു പരാതിയില്‍ പറയുന്നു.

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്; വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കും
Also Read

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്; വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കും

മഞ്ജു വാര്യര്‍ പരാതിയില്‍ പറഞ്ഞിരുന്ന ലെറ്റര്‍ ഹെഡും മറ്റ് രേഖകളും കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിയത്. പരിശോധന മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. കേസില്‍ മഞ്ജു വാര്യരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് മ‍ജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.