LiveTV

Live

Entertainment

ജയലളിതയാവാന്‍ ഭാരം കൂട്ടിയത് ഭക്ഷണവും ഹോര്‍മോണ്‍ ഗുളികകളും കഴിച്ച്; മേക്കപ്പ് ട്രോളുകള്‍ക്ക് മറുപടിയുമായി കങ്കണ

പരിഹാസങ്ങളുടെ ട്രോളുകളും അതിരു കടന്നപ്പോള്‍ വിശദീകരണവുമായി കങ്കണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്

 ജയലളിതയാവാന്‍ ഭാരം കൂട്ടിയത് ഭക്ഷണവും ഹോര്‍മോണ്‍ ഗുളികകളും കഴിച്ച്; മേക്കപ്പ്  ട്രോളുകള്‍ക്ക് മറുപടിയുമായി കങ്കണ

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന'തലൈവി'യുടെ ഫസ്റ്റ്‍ലുക്ക് ടീസര്‍ പുറത്തു വന്നപ്പോള്‍ ബോളിവുഡ് താരം കങ്കണ റണൌട്ടിന് കഷ്ടകാലമാണ്. ജയലളിതയായി മാറിക്കൊണ്ടുള്ള കങ്കണയുടെ മേക്കപ്പായിരുന്നു പ്രശ്നം. മേക്കപ്പ് ദുരന്തം എന്നാണ് ട്രോളന്‍മാര്‍ കങ്കണയുടെ മേക്കപ്പിനെ വിശേഷിപ്പിച്ചത്.

 ജയലളിതയാവാന്‍ ഭാരം കൂട്ടിയത് ഭക്ഷണവും ഹോര്‍മോണ്‍ ഗുളികകളും കഴിച്ച്; മേക്കപ്പ്  ട്രോളുകള്‍ക്ക് മറുപടിയുമായി കങ്കണ

പരിഹാസങ്ങളുടെ ട്രോളുകളും അതിരു കടന്നപ്പോള്‍ വിശദീകരണവുമായി കങ്കണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തലൈവി ആകാനായി വളരെ കഷ്ടപ്പെട്ടാണ് ഭാരം കൂട്ടിയതെന്ന് കങ്കണ പറയുന്നത്.മെലിഞ്ഞിരിക്കുന്ന ശരീരപ്രകൃതി മാറ്റി വയറും തുടകളും തടിപ്പിക്കാനായി ഡോസ് കുറഞ്ഞ ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അങ്ങനെ ആറ് കിലോ ഭാരം കൂട്ടിയതെന്നും കങ്കണ ഒരു അഭിമുഖത്തിനിടെ തുറന്ന് പറഞ്ഞു. ഭാരം കൂട്ടാനായി കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതായും കങ്കണ പറഞ്ഞു.

തലൈവിയായി കങ്കണ: ഒരു കിലോ മെയ്ക്കപ്പ്, സ്മൃതി ഇറാനിയെപ്പോലുണ്ടെന്ന് ട്രോള്‍
Also Read

തലൈവിയായി കങ്കണ: ഒരു കിലോ മെയ്ക്കപ്പ്, സ്മൃതി ഇറാനിയെപ്പോലുണ്ടെന്ന് ട്രോള്‍

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ എം.ജി.ആര്‍ ആയി അരവിന്ദ് സാമിയാണ് എത്തുന്നത്. കെ.വി വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജൂണ്‍ 26നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ജയലളിതയായി കങ്കണ; ‘തലൈവി’ ആകാന്‍ പ്രോസ്‌തെറ്റിക് മേക്ക്അപ്  
Also Read

ജയലളിതയായി കങ്കണ; ‘തലൈവി’ ആകാന്‍ പ്രോസ്‌തെറ്റിക് മേക്ക്അപ്