ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു;കെട്ട്യോളാണ് എന്റെ മാലാഖയിലെ ഹൃദയസ്പര്‍ശിയായ അനുഭവത്തെക്കുറിച്ച് ആസിഫ് അലി
ചിത്രത്തിൽ ആസിഫ് അലിയുടെ അമ്മയായി എത്തിയത് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ മനോഹരിയാണ്

മലയാള സിനിമയില്‍ ഒരു പാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്ക് ഇരയായിട്ടുള്ള യുവതാരമാണ് ആസിഫ് അലി. വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചുകൊണ്ട് ആസിഫ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. താരം നായകനായ കെട്ട്യോളാണ് എന്റെ മാലാഖയിലെ ആസിഫിന്റെ കഥാപാത്രം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിൽ ആസിഫ് അലിയുടെ അമ്മയായി എത്തിയത് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ മനോഹരിയാണ്. അമ്മയും മകനുമായി ഇരുവരും ഹൃദയത്തെ തൊടുന്ന അഭിനയമാണ് കാഴ്ച വച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ ദിവസം അമ്മയെ കെട്ടിപിടിച്ചു കരഞ്ഞത് ഓർത്തെടുക്കുകയാണ് ആസിഫ് അലി ഇപ്പോൾ.ആസിഫ് അലിയുടെ രണ്ട് കവിളിലും ഉമ്മ കൊടുത്ത ശേഷം ഇനി എന്നാണ് കാണുന്നത് എന്നും ചോദിച്ചാണ് അമ്മ ഷൂട്ടിംഗ് സെറ്റിൽ നിന്നും പോയത്ആസിഫ് പറയുന്നു. സിനിമാഡാഡിക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
നാട്ടിന്‍പുറത്തുകാരനായ സ്ലീവാച്ചന് എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചത്. അമ്മച്ചിയും പെങ്ങന്മാരുമാണ് സ്ലീവാച്ചന്റെ ലോകം. ഇതിനിടയില്‍ സ്ലീവാച്ചന് കല്യാണം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കെട്ട്യോളാണ് മാലാഖയുടെ പ്രമേയം. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലിസ്റ്റിന് സ്റ്റീഫനാണ്.