LiveTV

Live

Entertainment

‘’എന്റെ ശരീരം എന്നോട് പറഞ്ഞു തുടങ്ങി, വിരമിക്കാന്‍’’‍: അമിതാഭ് ബച്ചന്‍

കോൻ ബനേഗ കോർപതി’യുടെ ചിത്രീകരണം പൂർത്തിയാക്കിയാണ് ‘ബ്രഹ്മാസ്ത്ര’യുടെ ചിത്രീകരണത്തിനായി ബിഗ് ബി എത്തിയിരിക്കുന്നത്. 

‘’എന്റെ ശരീരം എന്നോട് പറഞ്ഞു തുടങ്ങി, വിരമിക്കാന്‍’’‍: അമിതാഭ് ബച്ചന്‍

ഇന്ത്യന്‍ സിനിമയില്‍ അരനൂറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് അമിതാഭ് ബച്ചന്‍. ലക്ഷക്കണക്കിന് ആരാധകര്‍ ഇന്നും ബോളിവുഡിന്റെ ബിഗ് ബിയ്ക്കുണ്ട്. എന്നാൽ കുറച്ച് കാലമായി വിരമിക്കാൻ തന്റെ ശരീരം തന്നോട് ആവശ്യപ്പെടുകയാണെന്ന് ബച്ചന്‍ വെളിപ്പെടുത്തി. തന്റെ ശരീരം വിരമിക്കാനുള്ള സന്ദേശം അയച്ചുകൊണ്ടിരിക്കുകയാണെന്ന് ബച്ചന്‍ പറഞ്ഞു. “വിരമിക്കാൻ സമയമായി. തലയൊന്നു ചിന്തിക്കുന്നു, വിരലുകൾ മറ്റൊന്നും. ഇതൊരു സന്ദേശമാണ്,” ബിഗ് ബി പറയുന്നു.

അയൻ മുഖർജിയുടെ ബ്രഹ്മാസ്ത്രയുടെ ചിത്രീകരണത്തിനായി മണാലിയിലാണ് താരം ഇപ്പോൾ. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ‘കോൻ ബനേഗ കോർപതി’യുടെ ചിത്രീകരണം പൂർത്തിയാക്കിയാണ് ‘ബ്രഹ്മാസ്ത്ര’യുടെ ചിത്രീകരണത്തിനായി ബിഗ് ബി എത്തിയിരിക്കുന്നത്. കന്നഡ, മറാത്തി ഭാഷകളിലായി ഒരുപിടി ചിത്രങ്ങളാണ് ബിഗ് ബിയുടേതായി അടുത്ത വര്‍ഷം പ്രദര്‍ശനത്തിനായി ഒരുങ്ങുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഞായറാഴ്ചകളില്‍ വസതിക്ക് മുന്നിലെത്തുന്ന ആരാധകരെ അഭിവാദ്യം ചെയ്യുന്നതും മുടങ്ങിയിരുന്നു. ഇതിന് ആരാധകരോട് ക്ഷമ ചോദിച്ചുള്ള ബിഗ് ബിയുടെ ട്വീറ്റ് വാര്‍ത്തയായിരുന്നു.