LiveTV

Live

Entertainment

“ദേടാ ആറാം തമ്പുരാനിലെ നരേന്ദ്ര പ്രസാദിന്റെ വീട്”; ആകാശഗംഗ 2വിലെ രസകരമായ രംഗം കാണാം

ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം വിനയനാണ്

“ദേടാ ആറാം തമ്പുരാനിലെ നരേന്ദ്ര പ്രസാദിന്റെ വീട്”; ആകാശഗംഗ 2വിലെ രസകരമായ രംഗം കാണാം

ആകാശഗംഗയെ പോലെ രണ്ടാം ഭാഗമായ ആകാശഗംഗ 2വും മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം വിനയനാണ്. ചിത്രത്തിലെ ഒരു രസകരമായ രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ് എന്നിവരടങ്ങുന്ന സംഘം മന പോലുള്ള വീട് സന്ദര്‍ശിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ് വീഡിയോയിലുള്ളത്.

1999ല്‍ പുറത്തിറങ്ങിയ ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ആകാശഗംഗ 2. ആദ്യ ഭാഗത്ത് ദിവ്യ ഉണ്ണിയായിരുന്നു നായികയെങ്കില്‍ രണ്ടാം ഭാഗത്തിലെ പ്രധാന ആകര്‍ഷണം തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണയാണ്.

സെന്തില്‍ കൃഷ്ണ, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്‌നി ഖാന്‍, കനകലത, നിഹാരിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.