LiveTV

Live

Entertainment

അന്നത്തെ കള്ള കണ്ണന്‍, ഇന്ന് രവിവര്‍മ ചിത്രങ്ങളിലെ സുന്ദരി; വീണ്ടും താരമായി വൈഷ്ണവ

കൃഷ്ണ വേഷത്തില്‍ തകര്‍ത്താടി മനസുകള്‍ കീഴടക്കിയ വൈഷ്ണവ പിന്നെയും വാര്‍ത്തകളില്‍ നിറയുകയാണ്.

അന്നത്തെ കള്ള കണ്ണന്‍, ഇന്ന് രവിവര്‍മ ചിത്രങ്ങളിലെ സുന്ദരി; വീണ്ടും താരമായി വൈഷ്ണവ

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ നവമാധ്യമങ്ങള്‍ മുഴുവന്‍ നിറഞ്ഞു നിന്ന മുഖമാണ് വൈഷ്ണവ കെ.സുനിലിന്‍റേത്. കള്ള കണ്ണന്‍റെ കുസൃതി നിറഞ്ഞ ഭാവങ്ങളും ശരീരഭാഷയുമായ് കളം നിറഞ്ഞ വൈഷ്ണവ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമാകുകയായിരുന്നു. ഓമനത്തമുള്ള മുഖവുമായ് കൃഷ്ണനായുള്ള വൈഷ്ണവയുടെ പകര്‍ന്നാട്ടം ഒരുപാട് ആരാധകരെയാണ് സൃഷ്ടിച്ചത്.

കൃഷ്ണ വേഷത്തില്‍ തകര്‍ത്താടി മനസുകള്‍ കീഴടക്കിയ വൈഷ്ണവ പിന്നെയും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണയും വേഷപ്പകര്‍ച്ചയിലൂടെയാണ് തന്നെയാണ് വൈഷ്ണവ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. രാജരവിവര്‍മയുടെ വിഖ്യാതമായ നാല് ചിത്രങ്ങളുടെ രൂപത്തിലാണ് ഇത്തവണ താരത്തിന്‍റെ വരവ്. കൃഷ്ണന്‍റെവേഷത്തില്‍ നിന്നും രാജാ രവിവര്‍മയുടെ ചിത്രങ്ങളിലേക്കുള്ള രൂപമാറ്റവും മലയാളികള്‍ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കുകയാണ്.

അന്നത്തെ കള്ള കണ്ണന്‍, ഇന്ന് രവിവര്‍മ ചിത്രങ്ങളിലെ സുന്ദരി; വീണ്ടും താരമായി വൈഷ്ണവ

രാഹുല്‍ രവി എന്ന ഫോട്ടോഗ്രാഫറാണ് മനോഹരമായ ചിത്രങ്ങളുടെ പിറകില്‍. രവി വര്‍മയുടെ ചിത്രങ്ങളോട് നീതി പുലര്‍ത്താന്‍ യുവ ഫോട്ടോഗ്രാഫര്‍ ശ്രദ്ധിച്ചു എന്നതിന്‍റെ തെളിവ് കൂടിയാണ് ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം.

അന്നത്തെ കള്ള കണ്ണന്‍, ഇന്ന് രവിവര്‍മ ചിത്രങ്ങളിലെ സുന്ദരി; വീണ്ടും താരമായി വൈഷ്ണവ