LiveTV

Live

Entertainment

തമിഴ് ചിത്രത്തില്‍ നിന്നൊഴിവാക്കിയെന്ന വാര്‍ത്തകള്‍ വ്യാജം; തിരക്ക് മൂലം താന്‍ സ്വയം ഒഴിവായതെന്ന് ഷെയ്ന്‍ നിഗം

തെളിവുകളുമായ് താരത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

തമിഴ് ചിത്രത്തില്‍ നിന്നൊഴിവാക്കിയെന്ന വാര്‍ത്തകള്‍ വ്യാജം; തിരക്ക് മൂലം താന്‍ സ്വയം ഒഴിവായതെന്ന് ഷെയ്ന്‍ നിഗം

തമിഴ് സിനിമയായ ‘വില്ലേജ് ബോയ്’ ല്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായ് ഷെയ്ന്‍ നിഗം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് താരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

വാര്‍ത്തകളില്‍ പ്രചരിക്കുന്ന പോലെ തന്നെ പുറത്താക്കിയതല്ലെന്നും ഡേറ്റുകളുടെ പ്രശ്നം മൂലം തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് അങ്ങോട്ട് അറിയിച്ചതാണെന്നും താരം പറഞ്ഞു. ഒക്ടോബര്‍ 30ന് തന്നെ അഡ്വാന്‍സ് തുക മടക്കി നല്‍കിയതായും ഷെയ്ന്‍ വെളിപ്പെടുത്തി. അഡ്വാന്‍സ് തുക തിരികെ നല്‍കിയതിന്‍റെ ട്രാന്‍സാക്ഷന്‍ വിശദാംശങ്ങള്‍ അടക്കമാണ് ഷെയ്ന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഈ വാർത്ത വ്യാജമാണ് മനോരമ. എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കിൽ ഞാൻ നിജസ്ഥിതി പറഞ്ഞു തന്നെനെ. ഡേറ്റുകളുടെ പ്രശ്നം മൂലം...

Posted by Shane Nigam on Monday, November 25, 2019