LiveTV

Live

Entertainment

കൈയ്യില്‍ വിദ്യാര്‍ഥിനിയുടെ കുഞ്ഞുമായ് ക്ലാസെടുത്ത് അദ്ധ്യാപിക; കയ്യടിച്ച് സോഷ്യല്‍ മീഡിയ

പ്രത്യേക സാഹചര്യത്തില്‍ കുഞ്ഞിനെയും കൊണ്ട് ക്ലാസില്‍ എത്തിയ യുവതി തന്നെയാണ് വീഡിയോ ഉള്‍പ്പടെ സംഭവം ട്വീറ്റ് ചെയ്തത്.

കൈയ്യില്‍ വിദ്യാര്‍ഥിനിയുടെ കുഞ്ഞുമായ് ക്ലാസെടുത്ത് അദ്ധ്യാപിക; കയ്യടിച്ച് സോഷ്യല്‍ മീഡിയ

കുഞ്ഞിനേയും കയ്യിലേന്തി ക്ലാസ് എടുക്കുന്ന ഒരു അദ്ധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തന്‍റെ വിദ്യാര്‍ഥിനിയുടെ കുഞ്ഞിനെ കയ്യിലെടുത്ത് ക്ലാസ് നയിക്കുന്ന അദ്ധ്യാപകയെ അഭിനന്ദിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി ട്വീറ്റുകളാണ് വരുന്നത്. വാഷിങ്ടണിലെ ക്ലാസ്മുറിയിലാണ് അദ്ധ്യാപിക-വിദ്ധ്യാര്‍ഥിനി ബന്ധത്തിന്‍റെ ഊഷ്മളത കാണാന്‍ കഴിയുന്ന തരത്തിലുള്ള സംഭവം നടന്നത്.

പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ഥിനിക്ക് വേണ്ടി സമയോചിതമായ് ഇടപെട്ട അദ്ധ്യാപകയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് നവമാധ്യമങ്ങള്‍. പ്രത്യേക സാഹചര്യത്തില്‍ കുഞ്ഞിനെയും കൊണ്ട് ക്ലാസില്‍ എത്തിയ യുവതി തന്നെയാണ് വീഡിയോ ഉള്‍പ്പടെ സംഭവം ട്വീറ്റ് ചെയ്തത്. ട്വിറ്ററിലൂടെ നന്ദി അറിയിച്ച വിദ്യാര്‍ഥിനിയുടെ ട്വീറ്റില്‍ അദ്ധ്യാപിക പ്രതികരിക്കുകയും ചെയ്തു. ഇതിനോടകം തന്നെ ട്വീറ്റ് ഒരു ലക്ഷത്തില്‍പരം ആളുകള്‍ ലൈക്ക ചെയ്തിട്ടുണ്ട്.