LiveTV

Live

Entertainment

മലയാളത്തില്‍ ഇതാദ്യം; മാമാങ്കം വൗച്ചര്‍ വാങ്ങിയാല്‍ ടിക്കറ്റില്‍ 100 രൂപ ലാഭിക്കാം 

ഒരു മലയാള സിനിമയില്‍ ഇതാദ്യമായാണ് ഇത്തരമൊരു പ്രൊമോഷന്‍ പരിപാടിയെന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

മലയാളത്തില്‍ ഇതാദ്യം; മാമാങ്കം വൗച്ചര്‍ വാങ്ങിയാല്‍ ടിക്കറ്റില്‍ 100 രൂപ ലാഭിക്കാം 

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായി കാത്തിരിക്കുന്നവര്‍ക്കായി ഉഗ്രനൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. മാമാങ്കം ഗെയിം പോലെ ബുക്ക് മൈ ഷോയുമായി കൈകോര്‍ത്ത് മറ്റൊരു വ്യത്യസ്ഥമായ പ്രൊമേഷനുമായാണ് ഇത്തവണ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ നിന്നും 200 രൂപയുടെ മാമാങ്കം മൂവി വൌച്ചര്‍ വാങ്ങിയാല്‍ ചിത്രത്തിന്‍റെ ടിക്കറ്റിന് 100 രൂപയുടെ ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. ഡിസംബര്‍ അഞ്ച് വരെയായിരിക്കും ഓഫര്‍ ലഭ്യമാവുക.

മലയാളത്തില്‍ ഇതാദ്യം; മാമാങ്കം വൗച്ചര്‍ വാങ്ങിയാല്‍ ടിക്കറ്റില്‍ 100 രൂപ ലാഭിക്കാം 

ബുക്ക് മൈ ഷോ ആപ്പില്‍ നിന്നും വൌച്ചര്‍ സ്വന്തമാക്കാം. ഈ വൌച്ചര്‍ വാങ്ങിയാല്‍ നിങ്ങളുടെ ഈ വൗച്ചര്‍ നിങ്ങളുടെ രജിസ്റ്റേഡ് ഇമെയില്‍ ഐഡി അല്ലെങ്കില്‍ ഫോണ്‍ നമ്പരില്‍ വരും. ഇതിലെ വൗച്ചര്‍ കോഡ് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയാല്‍ 100 രൂപ ഇളവ് ലഭിക്കും. മാമാങ്കം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ഒരു മലയാള സിനിമയില്‍ ഇതാദ്യമായാണ് ഇത്തരമൊരു പ്രൊമോഷന്‍ പരിപാടിയെന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ഡിസംബര്‍ 12നാണ് ചിത്രം റിലീസിനെത്തുന്നത്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ശങ്കര്‍ രാമകൃഷ്ണന്‍റേതാണ് തിരക്കഥ. മനോജ് പിള്ളയാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.