മമ്മൂട്ടിയെവിടെ എന്ന് ആരാധകര്‍; അടുത്ത വര്‍ഷമുണ്ടാകുമെന്ന് സുഹാസിനി
മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, ജയറാം എന്നിവരെല്ലാം ഈ കൂട്ടായ്മയില്‍ സജീവമാണെങ്കിലും മമ്മൂട്ടി ഇതുവരെ പങ്കെടുത്തിരുന്നില്ല
എണ്‍പതുകളിലെ സിനിമ പോലെ തന്നെയാണ് ആ സമയത്തെ താരങ്ങളും. ഓര്‍ക്കുമ്പോള്‍ തന്നെ ഒരു നൊസ്റ്റാള്‍ജിയയാണ്. ആ ഒരു ഗൃഹാതുരത്വം കൊണ്ടു തന്നെയായിരിക്കണം എണ്‍പതുകളിലെ മിന്നുന്ന താരങ്ങള്‍ എല്ലാ വര്‍ഷവും ഒത്തുകൂടുന്നത്. ഈ വര്‍ഷവും ഒത്തുചേരല്‍ ഗംഭീരമായി നടന്നിരുന്നു. സൗഹൃദ സംഗമത്തിന്റെ പത്താമത്തെ വര്‍ഷമായിരുന്നു ഇത്തവണ നടത്തിയത്. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വീട്ടില്‍ വച്ചായിരിന്നു ക്ലാസ് ഓഫ് എയിറ്റീസിന്റെ റീയൂണിയന്. കറുപ്പും ഗോള്‍ഡന്‍ നിറത്തിലുമുള്ള വസ്തങ്ങളണിഞ്ഞ് താരങ്ങള്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ മമ്മൂട്ടിയെ കാണാത്തതില്‍ ആരാധകര്‍ക്ക് നിരാശയായി. മമ്മൂക്ക എവിടെ എന്നായിരുന്നു ഫോട്ടോകള്‍ക്ക് താഴെ എല്ലാവരുടെയും അന്വേഷണം.
മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, ജയറാം എന്നിവരെല്ലാം ഈ കൂട്ടായ്മയില്‍ സജീവമാണെങ്കിലും മമ്മൂട്ടി ഇതുവരെ പങ്കെടുത്തിരുന്നില്ല. അന്വേഷണവുമായി ആരാധകര്‍ എത്തിയതോടെ ഒരു ആരാധകന്റ കമന്റിന് സുഹാസിനി നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഒരു പ്രധാനപ്പെട്ട ബോര്‍ഡ് മീറ്റിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്‍ഷം അദ്ദേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സുഹാസിനിയുടെ മറുപടി.
2009 ല്‍ സുഹാസിനി മണിരത്നവും ലിസിയും ചേര്‍ന്നാണ് ഇത്തരമൊരു റീയൂണിയന് ആരംഭിച്ചത്. 'ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി തെന്നിന്ത്യന്‍ താരങ്ങള്‍ ഒന്നിച്ച് സുഹാസിനിയുടെ വീട്ടില്‍ ഒത്തു കൂടിയ യോഗത്തില്‍ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി.
മോഹന്‍ലാല്‍, നാഗാര്‍ജ്ജുന, റഹ്മാന് പ്രഭു, റഹ്മാന്, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, തുടങ്ങിയ വലിയ താരനിര തന്നെ ഇത്തവണയും ഓര്‍മകള്‍ പങ്കുവയ്ക്കാനെത്തിയിരുന്നു. താരങ്ങളുടെ കലാപരിപാടികളും റീയൂണിയന് മാറ്റ്കൂട്ടി.