LiveTV

Live

Entertainment

‘ഫീല്‍ഡ് ഔട്ട് ആക്കാനുള്ള അടുത്ത ആള്‍ റെഡി’; ബാബു ആന്റണിയുമൊരുമിച്ചുള്ള ചിത്രത്തിനിട്ട കമന്റിന് ചുട്ട മറുപടിയുമായി ഒമര്‍ ലുലു

വല്ല്യ താരങ്ങളെ വച്ച് സിനിമ ചെയ്തിട്ട് പോലും ഒരുപാട് സിനിമ ആരും അറിയാതെ പോകുന്നു

‘ഫീല്‍ഡ് ഔട്ട് ആക്കാനുള്ള അടുത്ത ആള്‍ റെഡി’; ബാബു ആന്റണിയുമൊരുമിച്ചുള്ള ചിത്രത്തിനിട്ട കമന്റിന് ചുട്ട മറുപടിയുമായി ഒമര്‍ ലുലു

വില്ലനായും നായകനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് ബാബു ആന്റണി. ശരിക്കും പറഞ്ഞാല്‍ മലയാളത്തിന്റെ ആക്ഷന്‍ ഹീറോ. കാലമിത്ര കഴിഞ്ഞിട്ടും സിനിമയില്‍ അത്ര സജീവമല്ലാതിരുന്നിട്ടും ബാബു ആന്റണിക്കും ഇന്നും ആരാധകരേറെയുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ബാബു നായകനാകുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാര്‍. ചിത്രവുമായി ബന്ധപ്പെട്ട് ഒമര്‍ ബാബു ആന്റണിയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ സംവിധായകന്‍ പുറത്തുവിട്ടിരുന്നു. ഇതിന് താഴെ ഒരാള്‍ ഇട്ട കമന്റും അതിന് ഒമര്‍ നല്‍കുന്ന മറുപടിയുമാണ് വൈറലാകുന്നത്.

Powerstar സിനിമ എന്നാണ് എന്ന്‌ ചോദിച്ച് ഒരുപാട്‌ messages വരുന്നുണ്ട് “ധമാക്ക” റിലീസ് കഴിഞ്ഞാൽ ഞാന്‍ ചെയ്യാന്‍...

Posted by Omar Lulu on Friday, November 22, 2019

‘ഫീല്‍ഡ് ഔട്ട് ആക്കാനുള്ള അടുത്ത ആള്‍ റെഡി’ എന്നായിരുന്നു കമന്റ്. കമന്റിനു ചുട്ട മറുപടിയാണ് ഒമര്‍ തിരിച്ചുകൊടുത്തത്’. അതിന് ഞാന്‍ ഫീല്‍ഡില്‍ ഉള്ള ഏത് നായകനെ വച്ചിട്ടാ മോനൂസേ പടം ചെയ്തിട്ടുള്ളത്?’ സിജു വില്‍സണ്‍, ബാലു വര്‍ഗീസ്, റോഷന്‍, അരുണ്‍ എന്നീ നടന്‍മാരുടെ പേരുകളും സംവിധായകന്‍ എടുത്തു പറഞ്ഞു.

‘ഫീല്‍ഡ് ഔട്ട് ആക്കാനുള്ള അടുത്ത ആള്‍ റെഡി’; ബാബു ആന്റണിയുമൊരുമിച്ചുള്ള ചിത്രത്തിനിട്ട കമന്റിന് ചുട്ട മറുപടിയുമായി ഒമര്‍ ലുലു

‘വല്ല്യ താരങ്ങളെ വച്ച് സിനിമ ചെയ്തിട്ട് പോലും ഒരുപാട് സിനിമ ആരും അറിയാതെ പോകുന്നു. എന്റെ റിലീസ് ആയ മൂന്ന് ചിത്രവും നിർമാതാവിന് നഷ്ടവും വരുത്തിയിട്ടില്ലാ ട്രോളുന്നവര്‍ ഒരു താരമില്ലാത്ത ചിത്രം ചെയ്തു നോക്കു അപ്പോള്‍ അറിയാം ബുദ്ധിമുട്ട്.’ എന്നും ഒമര്‍ലുലു കൂട്ടിച്ചേര്‍ത്തു.

‘പൊന്ന് അണ്ണന്മാരെ, ടൈറ്റില്‍ ക്രെഡിറ്റ്‌സ് ഒന്ന് നോക്കീട്ട് പോരെ’; ട്രോളന്മാരോട് ഒമര്‍ ലുലു 
Also Read

‘പൊന്ന് അണ്ണന്മാരെ, ടൈറ്റില്‍ ക്രെഡിറ്റ്‌സ് ഒന്ന് നോക്കീട്ട് പോരെ’; ട്രോളന്മാരോട് ഒമര്‍ ലുലു 

ഒമർ ലുലുവിനെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി. വേറൊരാൾ പവർസ്റ്റാർ എന്ന ചിത്രത്തിൽ പ്രിയ വാര്യർ ഉണ്ടോ എന്ന് ചോദിച്ചു. അതിന് ‘ഇല്ല’ എന്നാണ് സംവിധായകൻ മറുപടി പറഞ്ഞത്. ധമാക്കയാണ് ഒമര്‍ ലുലുവിന്റെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം.

‘സോറി ശക്തിമാന്‍’; ശക്തിമാനോട് ക്ഷമ ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു
Also Read

‘സോറി ശക്തിമാന്‍’; ശക്തിമാനോട് ക്ഷമ ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു