LiveTV

Live

Entertainment

ലോക പഞ്ചഗുസ്തി ചാമ്പ്യനൊപ്പം പഞ്ചപിടിച്ച് മമ്മൂട്ടി; വീഡിയോ കാണാം

24 വേള്‍ഡ് മെഡലുകള്‍ നേടിയ ഗുസ്തി ചാമ്പ്യനാണ് ജോബി മാത്യു

ലോക പഞ്ചഗുസ്തി ചാമ്പ്യനൊപ്പം പഞ്ചപിടിച്ച് മമ്മൂട്ടി; വീഡിയോ കാണാം

ലോക പഞ്ചഗുസ്തി ചാമ്പ്യനൊപ്പം പഞ്ച പിടിച്ച് മമ്മൂട്ടി. ഏവരും തെല്ലൊരു കൌതുകത്തോടുകൂടിയാണ് മത്സരം കണ്ടു നിന്നത്. എന്നാല്‍ അവസാനം ജോബിയുടെ കൈക്കരുത്തിനു മുന്നില്‍ മമ്മൂട്ടിയും തോല്‍വി സമ്മതിച്ചു. മത്സരത്തിനൊടുവില്‍ ജോബിയെ അഭിനന്ദിക്കാന്‍ മമ്മൂട്ടി മറന്നില്ല. 24 വേള്‍ഡ് മെഡലുകള്‍ നേടിയ ഗുസ്തി ചാമ്പ്യനാണ് ജോബി മാത്യു. നോര്‍മല്‍ വിഭാഗത്തില്‍ 2008 ല്‍ സ്പെയിനില്‍ വെച്ചു ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ ആയിരുന്നു ജോബി. 2012 ഭിന്ന ശേഷി വിഭാഗത്തിലും അദ്ദേഹം ലോക പഞ്ച ഗുസ്തി ചാമ്പ്യനായി മാറി.

2013 ല്‍ അമേരിക്കയില്‍ വച്ച് നടന്ന ഹൃസ്വകായര്‍ക്കായുള്ള ഒളിമ്പിക്‌സിലെ ചാമ്പ്യന്‍ കൂടിയായ ജോബി അഞ്ച് സ്വര്‍ണ്ണ മെഡലുകളാണ് നേടിയത്. 2017 ല്‍ കാനഡയില്‍ നടന്ന മത്സരത്തില്‍ ആറു മെഡലുകളും ജോബി കരസ്ഥമാക്കിയിട്ടുണ്ട്. കൂടതെ കഥ പറഞ്ഞ കഥ എന്ന സിനിമയിലും ജോബി അഭിനയിച്ചിട്ടുണ്ട്.