LiveTV

Live

Entertainment

ലോലനെ നായകനാക്കി ആല്‍ബം സോങ്; പുതുവഴിയിലേക്ക് കരിക്ക് ടീം

ലോലനെ അവതരിപ്പിച്ച ശബരീഷ് തന്നെയാണ് ഗാനരംഗത്തില്‍ നായകനായി എത്തുന്നത്

ലോലനെ നായകനാക്കി ആല്‍ബം സോങ്; പുതുവഴിയിലേക്ക് കരിക്ക് ടീം

ലോലനെ അറിയാത്ത മലയാളികള്‍ കുറവാണ്. കരിക്ക് എന്ന വെബ്സീരീസിലൂടെയാണ് ലോലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷ് പ്രേക്ഷകപ്രീതി നേടിയത്. ഇപ്പോഴിതാ വെബ്സീരീസുകള്‍ക്കു പിന്നാലെ സംഗീത രംഗത്തും തുടക്കം കുറിച്ചിരിക്കുകയാണ് കരിക്ക് ടീം. കരിക്ക് ട്യൂണ്‍ഡ് എന്ന പുതിയ ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്.

ലോലനെ അവതരിപ്പിച്ച ശബരീഷ് തന്നെയാണ് ഗാനരംഗത്തില്‍ നായകനായി എത്തുന്നത്. അരികെ വാ എന്നാണ് ആല്‍ബത്തിന്‍റെ പേര്. ശിഖ സന്തോഷാണ് ലോലന്‍റെ നായികയാവുന്നത്. ഷിഹാസ് ഷാഹുലാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നു. ക്യാമറ സുനില്‍ കാര്‍ത്തികേയന്‍ കൈകാര്യം ചെയതിരിക്കുന്നു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ജയഹരിയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.