LiveTV

Live

Entertainment

മുഖ്യമന്ത്രിയായി മമ്മൂട്ടി; വണ്ണിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

കട്ടിയുള്ള കണ്ണടയും ഖദറും തുകല്‍ ചെരുപ്പുമണിഞ്ഞ് കടക്കല്‍ ചന്ദ്രനായി നിറഞ്ഞു നില്‍ക്കുകയാണ് പോസറ്ററില്‍ മമ്മുട്ടി

മുഖ്യമന്ത്രിയായി മമ്മൂട്ടി; വണ്ണിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്ന പുതിയ ചിത്രം വണ്ണിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാഷ്ട്രീയം മുഖ്യ പ്രമേയമാകുന്ന ചിത്രങ്ങള്‍ക്ക് എക്കാലവും മികച്ച പ്രതികരണമാണ് മലയാളി പ്രേക്ഷകര്‍ നല്‍കാറുള്ളത്. ആദ്യ പോസ്റ്ററില്‍ കട്ടി കണ്ണടയും അടിമുടി ഖദറും തുകല്‍ ചെരുപ്പുമണിഞ്ഞ് കടക്കല്‍ ചന്ദ്രനായി നിറഞ്ഞു നില്‍ക്കുന്നു മമ്മുട്ടി. ഗാനഗന്ധര്‍വ്വനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായീസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രമാണ് വണ്‍.

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്മി .ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭൂപന്‍ താച്ചോയും ശങ്കര്‍ രാജ് ആര്‍. എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. വൈദി സോമസുന്ദരമാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിടുന്നു.

മുഖ്യമന്ത്രിയായി മമ്മൂട്ടി; വണ്ണിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി