LiveTV

Live

Entertainment

മകന്‍റെ ചിത്രം റിലീസായപ്പോള്‍ തന്‍റെ ആദ്യചിത്രം റിലീസായതിനെക്കാള്‍ സന്തോഷം; ചിയാന്‍ വിക്രം

ധ്രുവ് വിക്രം നായകനായെത്തുന്ന ആദ്യ ചിത്രം ആദിത്യ വര്‍മ്മക്ക് ഗംഭീര വരവേല്‍പ്പാണ് തമിഴകത്തു നിന്നും ലഭിക്കുന്നത്

മകന്‍റെ ചിത്രം റിലീസായപ്പോള്‍ തന്‍റെ ആദ്യചിത്രം റിലീസായതിനെക്കാള്‍ സന്തോഷം; ചിയാന്‍ വിക്രം

തന്‍റെ ആദ്യ ചിത്രം റിലീസായപ്പോഴുള്ള സന്താഷത്തിന്‍റെ പതിന്മടങ്ങ് സന്തോഷമാണ് മകന്‍ ധ്രുവ് വിക്രത്തിന്‍റെ ചിത്രം റിലീസായപ്പോഴുണ്ടായതെന്ന് സൂപ്പര്‍ താരം ചിയാന്‍ വിക്രം.

ധ്രുവ് വിക്രം നായകനായെത്തുന്ന ആദ്യ ചിത്രം ആദിത്യ വര്‍മ്മക്ക് ഗംഭീര വരവേല്‍പ്പാണ് തമിഴകത്തു നിന്നും ലഭിക്കുന്നത്. അര്‍ജ്ജുന്‍ റെഡ്ഡിയുടെ റീമേക്ക് എന്നതിലുപരി ധ്രുവ് വിക്രത്തിന്‍റെ അഭിനയം തന്നെയാണ് ചിത്രത്തെ മികവുറ്റതാക്കുന്നത്.

ഗിരീസായ ഒരുക്കുന്ന ചിത്രത്തില്‍ ‘ഒക്ടോബര്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയ ആനന്ദ് ആണ് നായികയായി എത്തുന്നത്. പ്രിയ ആനനന്ദിന് പുറമേ ഭഗവതി പെരുമാള്‍, അന്‍പു ദാസന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍സിന്‍റെ ബാനറില്‍ മുകേഷ് മെഹ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.