LiveTV

Live

Entertainment

‘അവഗണനകളുടെ നാട്ടിലാണ് മോളെ നാമെല്ലാം’; വയനാടിന് നേരെയുള്ള അവഗണനകള്‍ തുറന്ന് പറഞ്ഞും നിദ ഫാത്തിമക്ക് പിന്തുണ നല്‍കിയും സംവിധായിക ലീല സന്തോഷ് 

‘അവഗണനകളുടെ നാട്ടിലാണ് മോളെ നാമെല്ലാം’; വയനാടിന് നേരെയുള്ള അവഗണനകള്‍ തുറന്ന് പറഞ്ഞും നിദ ഫാത്തിമക്ക് പിന്തുണ നല്‍കിയും സംവിധായിക ലീല സന്തോഷ് 

വയനാട്ടില്‍ വിദ്യാര്‍ഥിനിക്ക് സ്ക്കൂളില്‍ പാമ്പ് കടിയേറ്റ സംഭവത്തില്‍ ശക്തമായ പ്രതികരണം നടത്തിയ സഹപാഠി നിദ ഫാത്തിമക്ക് പിന്തുണ നല്‍കി സംവിധായിക ലീല സന്തോഷ്. പൊതുവായി വയനാടിന് നേരെയുള്ള അവഗണനയെ തുറന്നു പറഞ്ഞാണ് സംവിധായിക ലീല സന്തോഷ് ഫേസ്ബുക്കില്‍ രംഗത്തുവന്നത്.

‘ അവഗണനകളുടെ നാട്ടിലാണ് മോളെ നാമെല്ലാം. സർക്കാർ ആശുപത്രികളിലെ മുഖം നോക്കിയുള്ള ചികിത്സകൾക്കും, ലേബർ റൂമുകളിലെ പരിഹാസ കമന്റുകൾക്കും, സർക്കാർ ഓഫിസുകളിലെ കാത്തിരിപ്പുകൾക്കും, പൊലീസിന് മുമ്പിൽ അകപ്പെട്ട അവസ്ഥയിൽ ഒരു പ്രതിയെ പോലെ നിൽക്കേണ്ടിവരുന്ന വിദ്യാലയ ഓഫീസുകൾക്കും, മറ്റും ഇടയിൽ. ഈ ശബ്ദം ലോകമറിയണം.’; ലീല സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു. വിനായകനെ നായകനാക്കി കരിന്തണ്ടന്‍ എന്ന സിനിമ ഇറക്കാനുള്ള ഒരുക്കത്തിലാണ് ലീല സന്തോഷ്.

ലീല സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അവഗണനകളുടെ നാട്ടിലാണ് മോളെ നാമെല്ലാം. സർക്കാർ ആശുപത്രികളിലെ മുഖം നോക്കിയുള്ള ചികിത്സകൾക്കും, ലേബർ റൂമുകളിലെ പരിഹാസ കമന്റുകൾക്കും, സർക്കാർ ഓഫിസുകളിലെ കാത്തിരിപ്പുകൾക്കും, പൊലീസിന് മുമ്പിൽ അകപ്പെട്ട അവസ്ഥയിൽ ഒരു പ്രതിയെ പോലെ നിൽക്കേണ്ടിവരുന്ന വിദ്യാലയ ഓഫീസുകൾക്കും, മറ്റും ഇടയിൽ. ഈ ശബ്ദം ലോകമറിയണം. നമുക്ക് നീതിയും സംരക്ഷണവും വേണം. നിഷ്കളങ്കമായ ഈ ശബ്ദത്തോടൊപ്പം.