LiveTV

Live

Entertainment

പുതിയ ചിത്രങ്ങളിൽ സഹകരിപ്പിക്കില്ല; ഷെയിനിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

പുതിയ ചിത്രങ്ങളിൽ സഹകരിപ്പിക്കില്ല; ഷെയിനിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഷെയിൻ നിഗമിനെ പുതിയ ചിത്രങ്ങളിൽ സഹകരിപ്പിക്കേണ്ടെന്ന് തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടിയന്തര യോഗമാണ് തീരുമാനമെടുത്തത്. 'വെയിൽ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കരാര്‍ ലംഘിച്ചെന്നാണ് ആരോപണം. ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിച്ചെന്നും നിർമ്മാതാക്കളുടെ സംഘടന പറഞ്ഞു.

വെയിൽ സിനിമയുടെ സെറ്റിൽ നിന്ന് ഷെയിൻ നിഗം ഇറങ്ങി പോയി; സംഘടനാ നടപടിക്ക് സാധ്യത
Also Read

വെയിൽ സിനിമയുടെ സെറ്റിൽ നിന്ന് ഷെയിൻ നിഗം ഇറങ്ങി പോയി; സംഘടനാ നടപടിക്ക് സാധ്യത

ഷെയിൻ നിഗം, നിർമ്മാതാവ് ജോബി ജോർജ് എന്നിവരുടെ തർക്കങ്ങളെ തുടർന്ന് വിവാദത്തിലായ വെയിൽ സിനിമയുടെ ചിത്രീകരണം മുടങ്ങിയ പശ്ചാത്തലത്തിലാണ് നടപടി. ഷെയിൻ നിഗം എത്താത്തതിനെ തുടർന്നാണ് ചിത്രീകരണം മുടങ്ങിയത്. സംഭവത്തിൽ നിർമ്മാതാവ് ജോബി ജോർജ് നിർമാതാക്കളുടെ സംഘടനയിൽ പരാതി നൽകി. ഇതേത്തുടർന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടിയന്തര യോഗം ചേര്‍ന്നത്.

‘ജീവിക്കാന്‍ അനുവദിക്കില്ല, ജീവിപ്പിക്കുകയില്ല’; നടന്‍ ഷെയിന്‍ നിഗത്തിന് നിര്‍മാതാവിന്റെ വധഭീഷണി, പരാതി നല്‍കി
Also Read

‘ജീവിക്കാന്‍ അനുവദിക്കില്ല, ജീവിപ്പിക്കുകയില്ല’; നടന്‍ ഷെയിന്‍ നിഗത്തിന് നിര്‍മാതാവിന്റെ വധഭീഷണി, പരാതി നല്‍കി

നടൻ ഷെയിന്‍ നിഗമും നിർമാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായിരുന്ന തര്‍ക്കം നിർമാതാക്കളുടെയും അമ്മയുടെയും സംഘടന ഇടപെട്ടാണ് പരിഹരിച്ചത്. താന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് ഷെയിനും സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയിന്‍ ലംഘിച്ചെന്ന് ജോബിയും ആരോപിച്ചാണു തർക്കം തുടങ്ങിയത്. ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍‌ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്നു നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിനിന്‍റെ പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിനു പിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും ഷെയിന്‍ പുറത്തുവിട്ടിരുന്നു. തന്‍റെ സിനിമ പൂര്‍ത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാറെന്നും ജോബി തിരിച്ചടിച്ചിരുന്നു. അതിനിടയിലാണ് ഷെയിന്‍ വീണ്ടും സെറ്റില്‍ നിന്നും ഇറങ്ങിപോയത്.

എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു; കടലാസ് കത്തിച്ച് ഷെയിന്‍
Also Read

എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു; കടലാസ് കത്തിച്ച് ഷെയിന്‍