മാമാങ്കം സിനിമക്കെതിരെ ക്രിമിനൽ ഗൂഢാലോചന; നിർമ്മാതാവ് പൊലീസില്‍ പരാതി നല്കി

മാമാങ്കം സിനിമയുടെ നിർമ്മാതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു. മാമാങ്കം സിനിമക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ചാണ് നിർമ്മാതാവ് പരാതി നല്‍കിയത്. മാമാങ്കം റിലീസ് ചെയ്യും മുൻപെ സിനിമയെ പറ്റി മോശം റിവ്യു സോഷ്യൽ മീഡിയയിൽ വരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സിനിമയെ തകർക്കാൻ ചില ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികൾ ക്വട്ടേഷൻ എടുത്തതായി സംശയമുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെ കണ്ടെത്തണം എന്നും ആവശ്യപ്പെട്ടുമാണ് മാമാങ്കത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആൻറണി ജോസ് പൊലീസിന് പരാതി നല്‍കിയത്. തിരുവനന്തപുരം റേഞ്ച് ഡി.ഐജിക്കാണ് പരാതി നൽകിയത് നിർമ്മാതാക്കളുടെ പരാതി തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് കൈമാറി