LiveTV

Live

Entertainment

നല്ല ഒരുമയോടെ കളിക്കുന്ന കുട്ടികള്‍; എഡിറ്റഡ് വീഡിയോ ഷെയര്‍ ചെയ്ത ബച്ചന് ട്രോള്‍ മഴ

സംഗതി വ്യാജമാണെന്ന് പലരും വീഡിയോക്കടിയിൽ വന്ന് ബച്ചനെ ഉണർത്തി.

നല്ല ഒരുമയോടെ കളിക്കുന്ന കുട്ടികള്‍; എഡിറ്റഡ് വീഡിയോ ഷെയര്‍ ചെയ്ത ബച്ചന് ട്രോള്‍ മഴ

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നതാണ് ഇപ്പോൾ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പ്രധാന വിനോദം. ആരാധകരുമായി സോഷ്യൽ മീഡിയകളി‍ൽ സമയം ചെലവഴിക്കുന്ന ബിഗ് ബിയുടെ പല ട്വീറ്റുകളും വെെറലാണ്. എന്നാൽ, ഒരു എഡിറ്റഡ് വീഡിയോ ഷെയർ ചെയ്ത ബച്ചനെ ട്രോളുകയാണിപ്പോൾ ട്വിറ്ററാതികൾ.

ഒൻപത് ചെെനീസ് പെൺകുട്ടികൾ ഒരേ പോലെ ഡാൻസ് കളിക്കുന്നതിന്റെ വീഡിയോ ആണ് ബച്ചൻ ട്വിറ്ററില്‍ ഷെയർ ചെയ്തത്. മികച്ച ഒത്തിണക്കത്തോടെ ഡാൻസ് കളിക്കുന്ന കുട്ടികൾ ലോകറെക്കോർഡിൽ ഇടം പിടിച്ചുവെന്ന അവകാശവാദത്തോടെ ഒരാൾ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ബച്ചൻ ഷെയർ ചെയ്തത്. നർത്തകരുടെ മുടിയിഴകൾ പോലും ഒത്തിണക്കത്തോടെയാണ് ചലിക്കുന്നത് എന്ന കമന്റോടെയായിരുന്നു താരം വീഡിയോ ഷെയർ ചെയ്തത്.

എന്നാൽ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. സംഗതി വ്യാജമാണെന്ന് പലരും വീഡിയോക്കടിയിൽ വന്ന് ബച്ചനെ ഉണർത്തി. ദയവ് ചെയ്ത് ഷെയർ ചെയ്യുന്ന കാര്യങ്ങളിൽ വ്യക്തത വരുത്താനും ആരാധകർ താരത്തോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് ബച്ചൻ തമാശ രൂപത്തിൽ ഇട്ടതാണെന്ന തരത്തിലും ചിലർ കമന്റ് ചെയ്തു. എന്തായാലും വീഡിയോ ഇത് വരെ ബച്ചൻ നീക്കം ചെയ്തിട്ടില്ല.