LiveTV

Live

Entertainment

കേരളത്തില്‍ രാജ്യങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ; സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് മാത്തുക്കുട്ടിയുടെ ‘വൈറല്‍’ പ്രസംഗം

ദോശയെക്കുറിച്ചും മറ്റുമുള്ള രസികന്‍ കമന്‍റും ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയായി വരുന്നുണ്ട്

കേരളത്തില്‍ രാജ്യങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ; സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് മാത്തുക്കുട്ടിയുടെ ‘വൈറല്‍’ പ്രസംഗം

''കേരളത്തില്‍ രാജ്യങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളു'' യു.കെ.ജിക്കാരന്‍ മാത്തുക്കുട്ടി കേരളത്തെക്കുറിച്ച് ‘തള്ളുന്ന’ വീഡിയോയിലെ ഡയലോഗ് ആണ്. കേരളത്തെക്കുറിച്ച് ഘോരഘോരം വാചാലനാകുന്ന യു.കെ.ജികാരന്‍റെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അന്ന പൊയിട്രീ ജോസ് ആണ് ഫെയ്സ്ബുക്ക് അക്കൌണ്ടിലൂടെ മാത്തുക്കുട്ടിയുടെ വീഡിയോ പങ്കു വെച്ചത്.

കേരളത്തിൽ ദോശയില്ലെങ്കിൽ ദോശ നമ്മൾ ഉണ്ടാക്കണം! Love you my boy!

Posted by Anna PoeTree Jose on Monday, November 18, 2019

കടലും മീനും ദോശയുമൊക്കെ കടന്ന് കേരളത്തിലെ രാജ്യങ്ങളെക്കുറിച്ച് വരെ പറഞ്ഞുകൊണ്ടാണ് കുഞ്ഞ് മാത്തുക്കുട്ടി കേരളത്തെയൊന്നാകെ ചിരിപ്പിച്ചത്. വളരെ സീരിയസായിട്ടാണ് ഈ കുട്ടിക്കുറുമ്പന്റെ പ്രസംഗം. കേരളത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയെങ്കിലും ഇടയില്‍ പല കാര്യങ്ങളിലേക്കും മാത്തുക്കുട്ടി കടന്നുകയറുന്നുണ്ട്. ഇടക്ക് അധ്യാപിക കേരളത്തെക്കുറിച്ച് പറയൂ എന്ന് പറയുമ്പോള്‍ തിരികെ കേരളത്തിലേക്ക് മാത്തുക്കുട്ടി മടങ്ങിവരുന്നുമുണ്ട്.

ദോശയെക്കുറിച്ചും മറ്റുമുള്ള രസികന്‍ കമന്‍റും ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയായി വരുന്നുണ്ട്. നിരവധി ലൈക്കുകളും ഷെയറുകളും ലഭിച്ച വീഡിയോ ഇതിനോടകം ആയിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

കേരളത്തില്‍ രാജ്യങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ; സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് മാത്തുക്കുട്ടിയുടെ ‘വൈറല്‍’ പ്രസംഗം