LiveTV

Live

Entertainment

ട്രെയിനിലെ മോഷണങ്ങള്‍ തുടര്‍ക്കഥ; തന്‍റെ ബാഗ് നഷ്ടപ്പെട്ടതിനെക്കുറിച്ച് നടന്‍ സന്തോഷ് കീഴാറ്റൂരിന്‍റെ ലൈവ്

ഒടുവില്‍ മോഷണത്തിനിരയായത് സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍

ട്രെയിനിലെ മോഷണങ്ങള്‍ തുടര്‍ക്കഥ; തന്‍റെ ബാഗ് നഷ്ടപ്പെട്ടതിനെക്കുറിച്ച് നടന്‍ സന്തോഷ് കീഴാറ്റൂരിന്‍റെ ലൈവ്

റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സര്‍ട്ടിഫിക്കറ്റും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് അപഹരിക്കപ്പെട്ട യുവാവിന്‍റെ മുഖം മായുന്നതിനു മുമ്പ് തന്നെ ട്രെയിനില്‍ നിന്ന് അടുത്ത മോഷണ കഥ. ഇത്തവണ ഇരയായത് നടന്‍ സന്തോഷ് കീഴാറ്റൂരാണ്. ബാത്ത്റൂമില്‍പോയ് വന്നപ്പോഴേക്കും തന്‍റെ ബാഗ് മോഷ്ടിക്കപ്പൊട്ടതായി മനസ്സിലാക്കിയ താരം സംഭവം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ തുരന്തോ എക്‌സ്പ്രസില്‍ വെച്ചാണ് ബാഗ് മോഷണം പോയത്. സംഭവത്തില്‍ റെയില്‍വേ പോലീസിന് സന്തോഷ് പരാതി നല്‍കിയെങ്കിലും ഇത് വരെ മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

രണ്ട് ദിവസങ്ങള്‍ക്കിപ്പുറം എ.റ്റി.എം കാര്‍ഡും ‘അമ്മ’ യിലെ മെംബര്‍ഷിപ്പ് കാര്‍ഡും തിരിച്ചു കിട്ടുയതായി താരം അറിയിച്ചു. എറണാകുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തിയ കാര്‍ഡുകള്‍ കണ്ടെത്തിയ വിദ്യാര്‍ഥിക്ക് നന്ദി പറയാനും താരം മറന്നില്ല.

മോഷ്ടിച്ച എന്റെ ബേഗിൽ നിന്നും കള്ളൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ രണ്ട് കാർഡുകൾ Clustin Sunildcruz എന്ന വിദ്ധ്യാർത്ഥിക്ക്...

Posted by Santhosh Keezhattoor on Monday, November 18, 2019